Asianet News MalayalamAsianet News Malayalam

മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാം; ഈ ബാങ്കുകൾ നൽകുന്നത് വമ്പൻ പലിശ

സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ചിലത്  മുതിർന്ന പൗരന്മാർക്ക് 9.50% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും

senior citizen savings scheme these banks offer higher interest rate
Author
First Published Mar 18, 2024, 5:52 PM IST

മുതിർന്ന പൗരനാണോ എങ്കിൽ കോളടിച്ചു. നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാജ്യത്തെ ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത് വമ്പൻ പലിശയാണ്. രാജ്യത്തെ പല ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ വമ്പൻ പലിശ നൽകുന്നുണ്ട്. അതേസമയം ഈ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സാധാരണ നിരക്കുകളേക്കാൾ കൂടുതൽ പലിശ നൽകുന്നു.

സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ചിലത്  മുതിർന്ന പൗരന്മാർക്ക് 9.50% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കുകളിൽ നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും  മുതിർന്ന പൗരന്മാർക്ക് 9% അല്ലെങ്കിൽ അതിൽ കൂടുതൽ പലിശ ലഭിക്കുന്ന 7 ചെറുകിട ധനകാര്യ ബാങ്കുകളെ പരിചയപ്പെടാം. 

1. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്- യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് അതിൻ്റെ മുതിർന്ന പൗരന്മാർക്ക് 1001 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 9.50% പലിശ വാഗ്ദാനം ചെയ്യുന്നു.

2. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്- ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 2 വർഷം മുതൽ 3 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 9.10% പലിശ വാഗ്ദാനം ചെയ്യുന്നു.

3. സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്- സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് 2 വർഷം മുതൽ 3 വർഷം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക്  9.10% പലിശ വാഗ്ദാനം ചെയ്യുന്നു.

4. ജന സ്‌മോൾ ഫിനാൻസ് ബാങ്ക്- ജന സ്‌മോൾ ഫിനാൻസ് ബാങ്ക്  2 വർഷം മുതൽ 3 വർഷം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് അതിൻ്റെ മുതിർന്ന പൗരന്മാർക്ക് 9.10% പലിശ വാഗ്ദാനം ചെയ്യുന്നു.

5. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്- ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് അതിൻ്റെ മുതിർന്ന പൗരന്മാർക്ക് 750 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 9.11% പലിശ വാഗ്ദാനം ചെയ്യുന്നു.

6. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്- ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 9% പലിശ വാഗ്ദാനം ചെയ്യുന്നു.

7. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് അതിൻ്റെ മുതിർന്ന പൗരന്മാർക്ക്  9% പലിശ വാഗ്ദാനം ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios