Asianet News MalayalamAsianet News Malayalam

മുതിർന്ന പൗരനാണോ, 444 ദിവസത്തെ നിക്ഷേപത്തിന് അതിഗംഭീര പലിശ വാഗ്ദാനവുമായി ഈ ബാങ്ക്

ഉയർന്ന നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും  റിട്ടയർമെന്റ് വർഷങ്ങളിൽ  അധിക വരുമാന സ്രോതസ്സ് നേടാനും സഹായിക്കുന്നു.
 

Senior citizens can earn up to 9 percent interest rate on this bank apk
Author
First Published Jun 7, 2023, 7:18 PM IST

ട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങൾ ആകർഷകമാക്കാൻ മികച്ച  പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുകയും, കൃത്യമായ ഇടവേളകളിൽ പലിശനിരക്കുകൾ പുതുക്കുകയും ചെയ്യാറുണ്ട്. മുതിർന്ന പൗരൻമാർക്ക് സാധാരണ പൗരൻമാരേക്കാൾ ഉയർന്ന നിരക്കുകൾ നൽകുകയും ചെയ്യും. ഈ ഉയർന്ന നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും  റിട്ടയർമെന്റ് വർഷങ്ങളിൽ  അധിക വരുമാന സ്രോതസ്സ് നേടാനും സഹായിക്കുന്നു.

രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കായാണ്  ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് പ്രത്യേക പദ്ധതി അവതരിപ്പിച്ചത്. ആഭ്യന്തര നിക്ഷേപകർക്കും എൻആർഐകൾക്കും പദ്ധതിക്ക് കീഴിൽ പണം നിക്ഷേപിക്കാം. പുതിയ പലിശ നിരക്കുകൾ 2023 ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 444 ദിവസത്തെ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

12 മാസം മുതൽ 120 മാസം വരെയുള്ള കാലയളവിലേക്കുള്ള ആർ‌ഡി നിക്ഷേപങ്ങൾക്ക്  നൽകുന്ന ഉയർന്ന  പലിശ നിരക്ക് തുടർന്നുമുണ്ടാകും. കൂടാതെ,  മുതിർന്ന പൗരന്മാർക്ക്  എഫ്ഡി, ആർഡി നിരക്കുകളിൽ 0.50 ശതമാനം അധികമായി ലഭിക്കും.  എല്ലാ അക്കൗണ്ട് തരങ്ങളിലും ത്രൈമാസാടിസ്ഥാനത്തിൽ പലിശ നൽകും.

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ

7 ദിവസം മുതൽ 29 ദിവസം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3.5 ശതമാനം നിരക്കിൽ പലിശ ലഭിക്കും. 30 മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നിക്ഷേപകർക്ക് 4 ശതമാനമാണ് പലിശ .. 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള എഫ്ഡികൾക്ക്-കൾക്ക്, 4.50 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 91 മുതൽ 180 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനവും നി 181, 364 ദിവസങ്ങളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 6.25 ശതമാനം പലിശയും ലഭിക്കും.

1 വർഷം മുതൽ 443 ദിവസം വരെ 8.20 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 444 ദിവസത്തെ പുതിയ കാലാവധിയിലെ നിക്ഷേപങ്ങൾക്ക് നികച്ച നിരക്കായ 8.50 ശതമാനം പലിശയും നൽകും.

സീനിയർ സിറ്റിസൺ എഫ്ഡി നിരക്കുകൾ

മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധികമാണ് പലിശ നിരക്ക് നൽകുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള  നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ബാങ്ക് 4 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

Follow Us:
Download App:
  • android
  • ios