Asianet News MalayalamAsianet News Malayalam

Share Market Live: അദാനി ഗ്രൂപ്പ് ഓഹരികൾ കുതിക്കുന്നു; ലോഹ സൂചിക ഉയർന്നു

ക്രൂഡ് ഓയിലിന്റെയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും ഡീസലിന്റെയും കയറ്റുമതിയുടെ വിൻഡ് ഫാൾ ടാക്സ് സർക്കാർ കുറച്ചതിനെത്തുടർന്ന് എണ്ണ, വാതക സൂചിക 1 ശതമാനം ഉയർന്നു. 

Share Market Live 16 02 2023 apk
Author
First Published Feb 16, 2023, 10:56 AM IST

മുംബൈ: ശക്തമായ ആഗോള സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ആദ്യ വ്യാപാരത്തിൽ ഉയർന്നു. വിദേശ നിക്ഷേപം ഉയർന്നത് നിക്ഷേപ വിശ്വാസത്തെ ഉയർത്തി. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിന്റിന് മുകളിൽ ഉയർന്ന 18,100 ലേക്കെത്തി. ബിഎസ്ഇ സെൻസെക്സ് 350 പോയിന്റിലധികം ഉയർന്ന് 61,660 ൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.6 ശതമാനം വരെ ഉയർന്നതോടെ ബ്രോഡർ മാർക്കറ്റുകളും ഉയർന്നു.

മേഖലകൾ പരിശോധിക്കുമ്പോൾ, എല്ലാ മേഖലകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു. ഇന്നലെ  ക്രൂഡ് ഓയിലിന്റെയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും ഡീസലിന്റെയും കയറ്റുമതിയുടെ വിൻഡ് ഫാൾ ടാക്സ് സർക്കാർ കുറച്ചതിനെത്തുടർന്ന് എണ്ണ, വാതക സൂചിക 1 ശതമാനം ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസും ഒഎൻജിസിയും യഥാക്രമം 1 ശതമാനവും 3.15 ശതമാനവും ഉയർന്നു.

സെൻസെക്സിൽ ടെക് മഹീന്ദ്ര ആദ്യകാല വ്യാപാരത്തിൽ മുന്നേറി, സൺ ഫാർമ ഒരു ശതമാനത്തിലധികം ഉയർന്നു. ലാർസൻ ആൻഡ് ടൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, എച്ച്‌ഡിഎഫ്‌സി, സൺ ഫാർമ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടൈറ്റനും മാരുതിയും മാത്രമാണ് നഷ്ടം നേരിട്ടത്.

അതേസമയം, അദാനി ഗ്രൂപ്പ് ഓഹരികൾ കുതിച്ചു. അദാനി ഗ്രീൻ എനർജിയാണ് അദാനി ഗ്രൂപ്പ് ഓഹരികളിൽ 4.98 ശതമാനം നേട്ടമുണ്ടാക്കിയത്. അദാനി ട്രാൻസ്മിഷൻ 4.5 ശതമാനവും അദാനി എന്റർപ്രൈസസ് 3.62 ശതമാനവും ഉയർന്നു. 

ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 13.10 പോയിന്റ് അല്ലെങ്കിൽ 0.40% ഉയർന്ന് 3,294.81 ആയി, ജപ്പാന്റെ നിക്കി 225 193.30 അല്ലെങ്കിൽ 0.70% ഉയർന്ന് 27,695.16 ലേക്ക് ഉയർന്നതോടെ ഏഷ്യൻ വിപണികൾഉയര്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios