വിപണിയിൽ ആദ്യ ദിനം സൂചികകൾ ഉയർന്നു. സെൻസെക്സ് 446 പോയിന്റ് നേട്ടത്തിലാണ്. നിഫ്റ്റി 16,000 കടന്നു 

മുംബൈ: ഓഹരി വിപണി (share market) ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് (sensex) 446.07 പോയിന്റ് അല്ലെങ്കിൽ 0.83 ശതമാനം ഉയർന്ന് 54206.85 ലും നിഫ്റ്റി (nifty) 139.70 പോയിന്റ് അല്ലെങ്കിൽ 0.87 ശതമാനം ഉയർന്ന് 16188.90 ലും ആണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.8 ശതമാനം വരെ ഉയർന്നു.

 ഇൻഫോസിസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ നിഫ്റ്റിയിൽ മുന്നേറുന്നു. അതെ സമയം എച്ച്ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എം ആൻഡ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്. 

നിഫ്റ്റി ബാങ്ക്, ഐടി, മെറ്റൽ, എഫ്എംസിജി തുടങ്ങിയ മേഖലകൾ നേട്ടത്തിലാണ്.