സെൻസെക്‌സ് ഇന്ന് പകൽ, 389.75 പോയിന്റ് അല്ലെങ്കിൽ 0.73 ശതമാനം ഇടിഞ്ഞ് 52,771.53ലെത്തിയിരുന്നു.

മുംബൈ: ഓഹരി വിപണി (stock market) സൂചികകള്‍ നാലാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ചു. വ്യാപാരം അവസാനിക്കുമ്പോൾ 16.17 പോയിന്റ് അല്ലെങ്കിൽ 0.03 ശതമാനം ഉയർന്ന് 53,177.45 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി നേരിയ തോതിൽ ഉയർന്നു, പകൽ സമയത്ത്, ബിഎസ്ഇ സെൻസെക്‌സ് ഇന്ന് പകൽ, 389.75 പോയിന്റ് അല്ലെങ്കിൽ 0.73 ശതമാനം ഇടിഞ്ഞ് 52,771.53ലെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓഹരി വിപണി ആരംഭിച്ചത് താഴ്ചയിൽ നിന്നതുമാണ്. അവസാന മണിക്കൂറിലാണ് സെൻസെക്സ് 16.17 പോയിന്റ് ഉയർന്ന് 53,177.45 ൽ എത്തിയത്. നിഫ്റ്റി താഴ്ചയിൽ നിന്നും ആരംഭിച്ച് ഏകദേശം 140 പോയിന്റുകൾ വീണ്ടെടുത്തു. വ്യാപാരം അവസാനിക്കുമ്പോൾ നിഫ്റ്റി 18.15 പോയിന്റ് ഉയർന്ന് 15,850 ലെത്തി. 

നിഫ്റ്റിയിലെ 50 ഓഹരികളിൽ 30 ഓഹരികൾ ഉയർന്നപ്പോൾ 20 എണ്ണം തിരിച്ചടി നേരിട്ടു. അവയിൽ 5 ശതമാനം ഉയർന്ന് ഒഎൻജിസിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, കോൾ ഇന്ത്യ, എം ആൻഡ് എം, ടെക് മഹീന്ദ്ര എന്നിവ 2 ശതമാനം വീതം ഉയർന്നു. ടൈറ്റൻ 3 ശതമാനം ഇടിഞ്ഞു, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ട്വിൻസ്, ദിവിസ് ലാബ് എന്നിവയും ഏറ്റവും പിന്നിലായി.