മുംബൈ: കഫേ കോഫീ ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥ ഒരു കടവും തിരിച്ചടയ്ക്കാനില്ലെന്ന് ടാറ്റാ ക്യാപിറ്റല്‍ വ്യക്തമാക്കി. 2017 -18 സാമ്പത്തിക വര്‍ഷം 165 കോടി രൂപ കഫേ കോഫീ ഡേയ്ക്ക് വായ്പ നല്‍കിയിരുന്നു. എന്നാല്‍, ഈ തുക 2019 മാര്‍ച്ചില്‍ തിരിച്ചടച്ചതായി  ടാറ്റാ ക്യാപിറ്റല്‍ വ്യക്തമാക്കി. 

2019 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കഫേ കോഫി ഡേയ്ക്ക് 5,200 കോടി രൂപയുടെ സാമ്പത്തിക ബാധ്യതകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഗ്രൂപ്പിന്‍റെ പ്രമോട്ടറായ സിദ്ധാര്‍ത്ഥയുടെ ഓഹരികളുടെ 75 ശതമാനവും പണയപ്പെടുത്തി വായ്പ വാങ്ങിയിരുന്നു. ഇതുകൂടാതെ ഗ്രൂപ്പില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ക്ക് കോടികളുടെ മറ്റ് ബാധ്യതകള്‍ ഉളളതായാണ് റിപ്പോര്‍ട്ടുകള്‍.