സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പൂട്ടിപ്പോയ ജെറ്റ് എയര്‍വേസിന്‍റെ 500-600 ജീവനക്കാരെ സ്പൈസ് ജെറ്റഅ ജോലിക്കെടുത്തിരുന്നു. ഭാവിയില്‍ കൂടുതല്‍ ജീവനക്കാരെ തൊഴിലിനെടുക്കുമെന്ന് സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ് അറിയിച്ചു.  

മുംബൈ: ജെറ്റ് എയര്‍വേസില്‍ നിന്നും സ്പൈസ് ജെറ്റ് പാട്ടത്തിനെടുത്ത വിമനങ്ങളുടെ റീപെയ്ന്‍റ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ജെറ്റ് എയര്‍വേസിന്‍റെ വിമാനങ്ങളെ സ്പൈസ് ജെറ്റ് ഡിസൈനിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗമാണ് നടന്നുവരുത്തത്. അടുത്ത ആഴ്ചയോടെ റീപെയ്ന്‍റ് ചെയ്ത വിമാനങ്ങള്‍ സര്‍വീസിന് എത്തിക്കാനായേക്കും എന്നാണ് ജെറ്റിന്‍റെ പ്രതീക്ഷ.

Scroll to load tweet…

ഇതിന്‍റെ ചിത്രങ്ങള്‍ എയ്റോ ന്യൂസ് പുറത്തുവിട്ടു. ഇത് സംബന്ധിച്ച് ഏയ്റോ ന്യൂസ് ട്വീറ്റും ചെയ്തു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് പൂട്ടിപ്പോയ ജെറ്റ് എയര്‍വേസിന്‍റെ 500-600 ജീവനക്കാരെ സ്പൈസ് ജെറ്റ് ജോലിക്കെടുത്തിരുന്നു. ഭാവിയില്‍ കൂടുതല്‍ ജീവനക്കാരെ തൊഴിലിനെടുക്കുമെന്ന് സ്പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ് അറിയിച്ചു.