Asianet News MalayalamAsianet News Malayalam

പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്; ദക്ഷിണേന്ത്യയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

ഏപ്രില്‍ 26 മുതല്‍ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമാകും. പതിനാല് വിമാനങ്ങള്‍ മുംബൈ കേന്ദ്രീകരിച്ചും എട്ട് വിമാനങ്ങള്‍ ദില്ലി കേന്ദ്രീകരിച്ചും സര്‍വീസ് ആരംഭിക്കും.

spice jet declare new air services
Author
Mumbai, First Published Apr 24, 2019, 10:56 AM IST

മുംബൈ: സ്പൈസ് ജെറ്റ് ആഭ്യന്തര സെക്ടറില്‍ 28 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ഇക്കാര്യങ്ങള്‍ സ്പൈസ് ജെറ്റ് പുറത്തുവിട്ടത്. ജെറ്റ് എയര്‍വേസില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനങ്ങളെയും കൂടി ഉള്‍പ്പെടുത്തിയാകും പുതിയ സര്‍വീസുകള്‍. ഇവയുടെ റീപെയിന്‍റിങ് വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നുമാണ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുംബൈയില്‍ നിന്ന് അമൃത്സര്‍, മാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്കും അവിടുന്ന് തിരിച്ചുമാണ് സര്‍വീസ്. ദില്ലിയില്‍ നിന്ന് മുംബൈയിലേക്കും ബാംഗ്ലൂരിലേക്കുമാണ് സര്‍വീസ്.

ഏപ്രില്‍ 26 മുതല്‍ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമാകും. പതിനാല് വിമാനങ്ങള്‍ മുംബൈ കേന്ദ്രീകരിച്ചും എട്ട് വിമാനങ്ങള്‍ ദില്ലി കേന്ദ്രീകരിച്ചും സര്‍വീസ് ആരംഭിക്കും. ദില്ലി- മുംബൈ- ദില്ലി മേഖലയില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും. 

Follow Us:
Download App:
  • android
  • ios