സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് 11 ന് അവതരിപ്പിക്കും. പ്രതിസന്ധിയുടെ നടുക്കയത്തിൽ നിൽക്കുമ്പോഴാണ് മറ്റൊരു ബജറ്റ് കൂടി വരുന്നത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച് 11 ന് അവതരിപ്പിക്കും. പ്രതിസന്ധിയുടെ നടുക്കയത്തിൽ നിൽക്കുമ്പോഴാണ് മറ്റൊരു ബജറ്റ് കൂടി വരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൊട്ടാരക്കര എംഎൽഎയുമായ മന്ത്രി കെ എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക.

 കേന്ദ്രയിൽ അടക്കം അടിസ്ഥാന സൗകര്യ മേഖലയിൽ പുതിയ പദ്ധതികൾക്ക് ബജറ്റിൽ വലിയ പരിഗണന കിട്ടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വ്യവസായരംഗത്ത് കൂടുതൽ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിസന്ധി കാലത്ത് വിപണിയിൽ പണം എത്തിക്കുകയാണ് സർക്കാരിന് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്നായിരുന്നു മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയത്. അതേസമയം കഴിഞ്ഞ ബജറ്റിൽ വികസനപദ്ധതികൾക്കായി വകയിരുത്തിയ തുകയിൽ 13652.82 കോടി രൂപ ഇനിയും ചെലവഴിക്കാൻ ആയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വികസനത്തിനായി മാത്രം ചെലവഴിക്കുന്ന തുകയാണിത്.


 നടപ്പ് സാമ്പത്തിക വർഷത്തിൽ പദ്ധതി ചെലവ് 62.78 ശതമാനമായി ചുരുങ്ങിയത് വലിയ വിമർശനത്തിന് കാരണമായേക്കും. അതേസമയം പണം ചെലവഴിക്കാത്തതല്ല പ്രശ്നം ബിൽ മാറി കൊടുക്കാത്തത് കൊണ്ടാണ് പദ്ധതിച്ചെലവ് കുറഞ്ഞു നിൽക്കുന്നത് എന്നാണ് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നത്. വിവിധ പദ്ധതികൾക്കായി കഴിഞ്ഞ ബജറ്റിൽ 27610 കോടി രൂപ മാറ്റി വെച്ചിരുന്നു. ഇതിൽ 10261.68 കോടി രൂപ ചെലവഴിച്ചിട്ടില്ല. കേന്ദ്ര പദ്ധതികൾക്കായി അനുവദിച്ച 9432.91 കോടി രൂപയിൽ 3391.14 കോടിരൂപയും ചെലവഴിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 7280 കോടി രൂപയിൽ പകുതിപോലും ചെലവഴിച്ചെന്നും വിമർശനമുയർന്നിട്ടുണ്ട്.

Gold Price Today : സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ (Gold Price Today ) നേരിയ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 100 രൂപയുടെ വർധന ഉണ്ടായ ശേഷമാണ് ഇന്ന് 40 രൂപയുടെ കുറവുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വർണത്തിൽ ഗ്രാമിന് 4730 രൂപയാണ് വില.

ഒരു പവൻ സ്വർണത്തിന് 37840 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണത്തിന് ഇന്നത്തെ വിലയിൽ ഗ്രാമിന് 30 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 3910 രൂപ നിരക്കിലാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന്റെ വിപണനം. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 100 രൂപയാണ് 925 ഹോൾമാർക്ക് വെള്ളിയുടെ വില. സാധാരണ വെള്ളിക്ക് 73 രൂപയാണ് ഇന്നത്തെ വില.