Asianet News MalayalamAsianet News Malayalam

'വില കൂടുതല്‍'; 5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കില്ലെന്ന് എയര്‍ടെല്‍

5ജി ഇക്കോസിസ്റ്റം ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഇതിന് പുറമെ വിലയും അധികമാണ്. എയര്‍ടെലിന് ഇത് താങ്ങാനാവില്ലെന്നും വിത്തല്‍ പ്രതികരിച്ചു.
 

stay away from 5G auction, Airtel says
Author
New Delhi, First Published Oct 28, 2020, 9:22 PM IST

ദില്ലി: അടുത്ത വര്‍ഷം 5ജി സ്‌പെക്ട്രം ലേലം നടക്കുകയാണെങ്കില്‍ പങ്കെടുക്കില്ലെന്ന് ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍ പറഞ്ഞു. സ്‌പെക്ട്രത്തിന്റെ ഉയര്‍ന്ന വിലയും വിശ്വാസ്യയോഗ്യമായ ഇക്കോസിസ്റ്റത്തിന്റെ അഭാവവുമാണ് കമ്പനിയുടെ കടുത്ത തീരുമാനത്തിന് പിന്നില്‍. 

5ജി ഇക്കോസിസ്റ്റം ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഇതിന് പുറമെ വിലയും അധികമാണ്. എയര്‍ടെലിന് ഇത് താങ്ങാനാവില്ലെന്നും വിത്തല്‍ പ്രതികരിച്ചു. ഇതാദ്യമായല്ല എയര്‍ടെലിന്റെ ഭാഗത്ത് നിന്ന് കടുത്ത തീരുമാനങ്ങള്‍ വരുന്നത്. മുന്‍പ് ട്രായ് സ്‌പെക്ട്രത്തിന്റെ വില വ്യക്തമാക്കിയത് മുതല്‍ കമ്പനി ആശങ്ക ഉയര്‍ത്തിയിരുന്നു. 

5ജി സ്‌പെക്ട്രം സേവനങ്ങളുള്‍പ്പടെ 8644 മെഗാ ഹെര്‍ട്‌സ് ടെലികോം ഫ്രീക്വന്‍സിയില്‍ ലേലത്തിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില 4.9 ലക്ഷം കോടി രൂപയാണ്. എയര്‍ടെല്‍ മാത്രമല്ല ഇത് ഉയര്‍ന്ന വിലയാണെന്ന് അഭിപ്രായപ്പെട്ടത്. വൊഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios