എല്ലാവരും ഒരു കോഴ്സ് പഠിക്കുന്നു അതുകൊണ്ട് നിങ്ങളും അത് പഠിക്കുന്നു എന്നതാകരുത് മാനദണ്ഡം.
വിദേശത്ത് പഠിക്കാൻ ഏത് കോഴ്സ് തെരഞ്ഞെടുക്കും? എല്ലാവരും പൊതുവെ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണിത്. വിദേശരാജ്യത്ത് സ്ഥിരമായി താമസിക്കാൻ കൂടെ ആഗ്രഹിക്കുന്ന ഒരാളെ ഇത് കൂടുതൽ കുഴപ്പിക്കും. എവിടെ പഠിക്കുന്നു, തൊഴിൽ വിപണി എങ്ങനെയാണ് എന്നതെല്ലാം നിങ്ങളുടെ തെരഞ്ഞെടുപ്പിനെ ബാധിക്കും. എന്നാൽ എല്ലാവരും തെരഞ്ഞെടുക്കുന്നു എന്ന കാരണത്താൽ താൽപര്യമില്ലാത്ത ഒരു പ്രോഗ്രാം പഠിക്കാൻ എടുത്താലോ? കാര്യങ്ങൾ ബുദ്ധിമുട്ടാകും. അപ്പോൾ നമുക്ക് പരിശോധിച്ചാലോ, എങ്ങനെ കൃത്യമായി ഒരു കോഴ്സ് തെരഞ്ഞെടുക്കണമെന്ന്?
സ്വയം ചോദിക്കൂ – എനിക്ക് എന്താകണം?
സ്വന്തം ആവശ്യം മനസ്സിലാക്കലാണ് ആദ്യ പടി. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു മേഖലയെന്താണ്? നിങ്ങൾക്ക് നിലവിലുള്ള ക്വാളിഫിക്കേഷന് കൂടുതൽ മൂല്യം നൽകുന്ന, തൊഴിൽ വിപണിയിലേക്ക് പ്രവേശനം നൽകുന്ന പ്രോഗ്രാം ഏതാകും? ഇനി അതല്ലെങ്കിൽ നിങ്ങൾ പുതിയൊരു മേഖലയിലേക്ക് കടക്കുകയാണെങ്കിൽ അത് പഠിക്കാൻ ആവശ്യമായ അടിസ്ഥാനം നിങ്ങൾക്ക് ആർജ്ജിക്കാൻ കഴിയുമോ? ഈ ചോദ്യങ്ങളെല്ലാം സ്വയം ചോദിക്കാം. ഉദാഹരണത്തിന് നിങ്ങൾ പഠിച്ചത് ബയോളജിയാണെങ്കിൽ ഡാറ്റ അനലിറ്റിക്സ് എടുക്കേണ്ടതില്ല. എല്ലാവരും ഡാറ്റ അനലിറ്റിക്സ് പഠിക്കുന്നു എന്നതാകരുത് നിങ്ങളുടെയും മാനദണ്ഡം. ബയോളജിയിൽ പബ്ലിക് ഹെൽത്, ബയോടെക്നോളജി, എൻവയോൺമെന്റൽ സയൻസ് എന്നിങ്ങനെ നിരവധി ഉപശാഖകളുണ്ട്. ഇവ ഏതെങ്കിലുമാകും നിങ്ങൾക്ക് യോജിക്കുക.
രാജ്യം+കോഴ്സ് കോമ്പിനേഷൻ ശരിയാണോ?
സാധാരണ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം “കുടിയേറ്റത്തിന് മികച്ച രാജ്യം എതാണ്?” എന്നതാണ്. പക്ഷേ, ആ ചോദ്യം നമുക്ക് മറ്റൊരു രീതിയിൽ ചോദിച്ചാലോ – “എനിക്ക് പഠിക്കാനുള്ള കോഴ്സിനും ഭാവി ലക്ഷ്യങ്ങൾക്കും മികച്ച രാജ്യം ഏതാണ്?”
ഈ ചോദ്യത്തിന് കുറച്ചുകൂടെ വ്യക്തമായ ഉത്തരം കിട്ടും. നിലവിൽ കുടിയേറ്റത്തിന് മികച്ച സാധ്യതയുള്ള രാജ്യങ്ങളോട് ചേർത്ത് നമുക്ക് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാലോ?
കാനഡ: ഹെൽത്കെയർ, ഡാറ്റ സയൻസ്, സോഷ്യൽ വർക്ക്, എളുപ്പത്തിൽ പി.ആർ
ജർമ്മനി: ടെക്നിക്കൽ കോഴ്സുകൾക്ക് കുറച്ച ചെലവിലും കുറഞ്ഞ ഫീസിലും വിദ്യാഭ്യാസം. STEM ശാഖകൾക്ക് മുൻഗണന.
ഓസ്ട്രേലിയ: നഴ്സിങ്, അദ്ധ്യാപനം, പി.ആർ-അധിഷ്ഠിത കോഴ്സുകൾ
യു.കെ: ലോകോത്തര നിലവാരമുള്ള സർവകലാശാലകൾ.
ഇനി ഈ രാജ്യങ്ങളിലെ ഡിമാൻഡ് ഉള്ള 10 കോഴ്സുകൾ കൂടെ അറിഞ്ഞാലോ?
ഓസ്ട്രേലിയ
നഴ്സിങ്, ഓക്യുപേഷനൽ തെറപ്പി – ഫിസിയോതെറപ്പി, ഫാർമസി, കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - മെഷീൻ ലേണിങ്, സിവിൽ എൻജിനീയറിങ് - കൺസ്ട്രക്ഷൻ, അക്കൌണ്ടിങ് - ഫിനാൻസ് മാനേജ്മെന്റ്, സോഷ്യൽ വർക്, എജ്യുക്കേഷൻ - ടീച്ചിങ്.
കാനഡ
എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് – ഐ.ടി, എൻവയോൺമെന്റൽ എൻജിനീയറിങ്, ഹെൽത്, ആർകിടെക്ച്ചർ - അർബൻ പ്ലാനിങ്, നിയമം, നഴ്സിങ് – ഹെൽത്കെയർ മാനേജ്മെന്റ്, സൈക്കോളജി – കൌൺസലിങ്, മീഡിയ – ജേണലിസം, ടൂറിസം – ഹോസ്പിറ്റിലാറ്റി.
ജർമ്മനി
എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് – ഐ.ടി, ആർട്സ് – ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, ബിസിനസ് മാനേജ്മെന്റ്, ഹെൽത്കെയർ, ആർക്കിടെക്ച്ചർ, നാച്ചുറൽ സയൻസസ്, എയ്റോസ്പേസ് എൻജിനീയറിങ്.
യുകെ
മെഡിസിൻ, എൻജിനീയറിങ്, ബയോളജിക്കൽ - ബയോമെഡിക്കൽ സയൻസ്, ഹെൽത്കെയർ - സോഷ്യൽ കെയർ, ഐ.റ്റി – കംപ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്, ഡാറ്റ അനലിറ്റിക്സ്, ആർക്കിടെക്ച്ചർ, മാത്തമാറ്റിക്സ്, അക്കൌണ്ടിങ്, ബാങ്കിങ്, ഫിനാൻസ്, ജിയോളജി, എർത് സയൻസ്, റിന്യൂവബിൽ എനർജി.
യോഗ്യതകൾ എന്തൊക്കെ?
നമ്മൾ ഇതുവരെ സംസാരിച്ച രാജ്യങ്ങളിലെല്ലാം യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശനത്തിനുള്ള രീതികളും വ്യത്യസ്തമാണ്.
ഭാഷ പരിജ്ഞാനം അളക്കുന്ന പരീക്ഷകൾ: IELTS, TOEFL, PTE – ഈ പരീക്ഷകൾക്കുള്ള അടിസ്ഥാന സ്കോറുകൾ ഓരോ സർവകലാശാലയും കോഴ്സും അനുസരിച്ച് വ്യത്യാസപ്പെടും.
അക്കാദമിക് രേഖകൾ: ട്രാൻസ്ക്രിപ്റ്റുകൾ, റെസ്യൂമെ, ലെറ്റേഴ്സ് ഓഫ് റെക്കമെൻഡേഷൻ, സ്റ്റേറ്റ്മെന്റ് ഓഫ് പർപസ്.
സാമ്പത്തിക രേഖകൾ: കാനഡ (GIC), യുകെ (ബാങ്ക് സ്റ്റേറ്റ്മെന്റ്), ഓസ്ട്രേലിയ (ITR) എന്നിവ നിർബന്ധം. കാനഡ (IRCC) ഇപ്പോൾ വിദ്യാഭ്യാസ പെർമിറ്റുകൾക്ക് attestation letters (PAL) നിഷ്കർഷിക്കുന്നുണ്ട്. മാത്രമല്ല DLI അപ്രൂവൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് വർക്ക് പെർമിറ്റിനും അനുമതിയുള്ളൂ.
ബജറ്റ് അറിയാം, സ്കോളർഷിപ്പുകളും
ട്യൂഷൻ ഫീസ്
• ജർമ്മനിയിലെ പബ്ലിക് സർവകലാശാലകളിൽ ഏതാണ്ട് എല്ലായിടത്തും ഫ്രീ ട്യൂഷൻ ആണ് ഉള്ളത്.
• കാനഡ, യുകെ രാജ്യങ്ങളിൽ ഭേദപ്പെട്ട ട്യൂഷൻ ഫീസ് മുതൽ വളരെ ഉയർന്ന ഫീസ് വരെ നൽകേണ്ടി വരും. STEM, MBA കോഴ്സുകൾക്ക് ഫീസ് കൂടുതലാണ്.
• ന്യൂസിലാൻഡ്, ഓസ്ട്രേലിയ രാജ്യങ്ങളിലും ട്യൂഷൻ ഫീസ് ഉയർന്നതാണ് പക്ഷേ സാമ്പത്തിക സഹായം ലഭിക്കും.
സ്കോളർഷിപ്പ്
• ജർമ്മനി, യു.കെ രാജ്യങ്ങളിൽ പൊതുമേഖലാ സ്കോളർഷിപ്പുകൾ ലഭിക്കും.
• കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സർവകലാശാലകൾ സ്കോളർഷിപ്പ് നൽകും.
കൃത്യമായ മാർഗനിർദേശങ്ങൾക്ക് ആരെ സമീപിക്കും?
വിദേശത്തേക്ക് കുടിയേറ്റവും വിദ്യാഭ്യാസവും മലയാളികൾക്ക് കൂടുതൽ പരിചിതമാക്കിയ CanApprove 27 വർഷമായി ഈ മേഖലയിലെ സ്ഥിര സാന്നിധ്യമാണ്. ഓരോ രാജ്യത്തെയും വിദ്യാഭ്യാസ വിപണിയുടെ മാറ്റങ്ങളും സർക്കാർ, സർവകലാശാലതലത്തിലെ നിയമങ്ങളും തിരിച്ചറിഞ്ഞ് അതിവേഗം CanApprove അപേക്ഷകരെ സഹായിക്കുന്നു.
CanApprove വഴി സ്വപ്നതീരത്ത് എത്തിയ നിരവധി മലയാളികളിൽ ഒരാളാണ് ജ്യോത്സന ജോമോൻ. സർവകലാശാല പരീക്ഷകൾ, ആപ്ലിക്കേഷൻ, വീസ നടപടികൾ എന്നിങ്ങനെ വിദേശത്ത് സുരക്ഷിതമായി പഠിക്കാൻ പോകാനുള്ള ഓരോ ചുവടിലും ജ്യോത്സനയെ CanApprove സഹായിച്ചു. ഇപ്പോൾ ജ്യോത്സന വിജയകരമായി വിദേശത്ത് പഠിക്കുന്നു.
