Asianet News MalayalamAsianet News Malayalam

ടാസ്കുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് റദ്ദാക്കും; ഡെലിവറി ജീവനക്കാരോട് സ്വിഗ്ഗി

ജീവനക്കാരുടെ പെർഫോമൻസ് അനുസരിച്ചായിരിക്കും ആരോഗ്യ ഇൻഷുറൻസ് കവറേജ് ലഭിക്കുക. 

Swiggy Cancels Health Insurance Of Delivery Partners If Targets Not Met
Author
First Published Apr 13, 2024, 12:42 PM IST

മുംബൈ: ഡെലിവറി ജീവനക്കാരെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ട് സ്വിഗ്ഗിയുടെ  നൂതന പ്രതിവാര റാങ്കിംഗ് സംവിധാനം. ജീവനക്കാരുടെ പെർഫോമൻസ് അനുസരിച്ചായിരിക്കും ആരോഗ്യ ഇൻഷുറൻസ് കവറേജ് ലഭിക്കുക. ഈ പരിഷ്കരണം ജീവനക്കാർക്ക് അവശ്യ സമയങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ അപ്രാപ്യമാക്കുന്നു. സ്വിഗ്ഗി റാങ്കിംഗ് സമ്പ്രദായത്തിലൂടെ ഉൽപ്പാദനക്ഷമത കൂട്ടാനാണ് ശ്രമിക്കുന്നത്. അതേസമയം, തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും അപകടത്തിലാക്കിയിരിക്കുന്നു. ഇൻഷുറൻസ് ആനുകൂല്യങ്ങൾ  പെർഫോമൻസ് മെട്രിക്സുമായി ബന്ധിപ്പിക്കുന്നതിലൂടെ, കമ്പനി തൊഴിലാളികൾക്ക് സംരക്ഷണം ഒഴിവാക്കുന്ന നടപടിയാണ് ചെയ്തത്. 

സ്വിഗ്ഗിയുടെ ഈ നടപടിയോട് ജീവനക്കാർ വിയോജിക്കുന്നതായാണ് റിപ്പോർട്ട്. തങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമപ്പുറം ഉൽപ്പാദനക്ഷമതയ്ക്ക് മുൻഗണന നൽകുന്ന ഒരു സംവിധാനത്തിൽ തൊഴിലാളികൾ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. അനിശ്ചിതകാല ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ജീവനക്കാരുടെ ക്ഷേമത്തിന് കൂടുതൽ തുല്യവും അനുകമ്പയും നിറഞ്ഞ സമീപനത്തിൻ്റെ ആവശ്യകത കൂടുതൽ അടിയന്തിരമായി മാറുന്നു.

ഹൈദരാബാദിൽ ഡെലിവറി തൊഴിലാളിയായ രാകേഷ് ഇൻഷുറൻസ് കവറേജ് നിരസിക്കപ്പെട്ടു വിവരം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ  "ഗോൾഡ്" ലെവൽ ജീവനക്കാരനായിരുന്നു. രാകേഷ്. 14 മണിക്കൂർ ഷിഫ്റ്റുകളിലായി അദ്ദേഹം ആഴ്‌ചയിൽ 100 ​​ഓർഡറുകളെങ്കിലും ഡെലിവർ ചെയ്‌തു. ഈ ഉയർന്ന റാങ്കിങ് രാകേഷിനെയും കുടുംബത്തെയും മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം കമ്പനി സ്പോൺസർ ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസിനും യോഗ്യരാക്കി. എന്നാൽ രാകേഷിൻ്റെ ഭാര്യക്ക് അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോൾ സ്വിഗ്ഗിയുടെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെട്ടിരുന്നില്ല എന്ന വിവരമാണ് ലഭിച്ചത്. കാരണം ഭാര്യയുടെ അആശുപത്രിവാസം കാരണം കൃത്യമായി ജോലി ചെയ്യാൻ രാകേഷിന്റെ കഴിഞ്ഞില്ല. ഇത് റാങ്കിംഗ് താഴ്ത്തി. ഇതോടെ ഇൻഷുറൻസിൽ നിന്നും പുറത്തായി 

 രാവും പകലും സ്വിഗ്ഗിക്ക് വേണ്ടി ജോലി ചെയ്തിട്ട് ആവശ്യസമയത്ത് റാങ്കിങ് പ്രകാരം ആനുകൂല്യം നിരസിച്ച സ്വിഗ്ഗിയുടെ നടപടിയോട് രാകേഷ് ശക്തമായി വിയോജിച്ചു.  "ആറ് വർഷത്തിലേറെയായി ഞാൻ സ്വിഗ്ഗിയിലുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു, എന്നാൽ കമ്പനിയുടെ നയമായതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ പറഞ്ഞു." - രാകേഷ് റെസ്റ്റ് ഓഫ് വേൾഡിനോട് പറഞ്ഞു, 

സ്വിഗ്ഗിയുടെ സ്വർണ്ണം, വെള്ളി, വെങ്കലം എന്നിവ റാങ്കിംഗ്  റേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് - ജോലിയുടെ ഗുണനിലവാരവും അളവും അനുസരിച്ച് ഇത് ആഴ്ചതോറും മാറുന്നു. ഉയർന്ന റാങ്കിലുള്ള തൊഴിലാളികൾക്ക് അടുത്ത ആഴ്‌ചയിലെ ഷിഫ്റ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അധികാരവും,  വ്യക്തിഗത വായ്പകളിൽ "ആകർഷകമായ പലിശ നിരക്കുകളും" പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പ്രോഗ്രാമിൽ ആരോഗ്യ ഇൻഷുറൻസും ഒരു ആനുകൂല്യമായി ഉൾപ്പെടുന്നു, എന്നാൽ അത് എല്ലാ ആഴ്ചയും മാറാം

Follow Us:
Download App:
  • android
  • ios