മൊത്ത വാണിജ്യ വാഹന വിൽപ്പന 21 ശതമാനം വർധനയോടെ 33,966 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 28,071 യൂണിറ്റായിരുന്നു.

മുംബൈ: ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടാറ്റാ മോട്ടോഴ്‌സ്. ഫെബ്രുവരിയിലെ മൊത്ത വില്‍പ്പനയില്‍ കമ്പനി 51 ശതമാനം വര്‍ധന കൈവരിച്ചു. 61,365 യൂണിറ്റുകളോടെയാണ് ഈ വന്‍ നേട്ടം കമ്പനി നേടിയെടുത്തത്. 

മുന്‍ വര്‍ഷത്തെ സമാനകാലയളവില്‍ 40,619 യൂണിറ്റുകളായിരുന്നു കമ്പനിയുടെ ആകെ വില്‍പ്പന. 58,473 യൂണിറ്റുകളോടെ ആഭ്യന്തര വില്‍പ്പന 54 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 38,002 യൂണിറ്റുകളായിരുന്നു വില്‍പ്പന.

അവലോകന മാസത്തിൽ ആഭ്യന്തര വിപണിയിലെ പാസഞ്ചർ വാഹന വിൽപ്പന രണ്ട് മടങ്ങ് ഉയർന്ന് 27,225 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 12,430 യൂണിറ്റായിരുന്നു.

മൊത്ത വാണിജ്യ വാഹന വിൽപ്പന 21 ശതമാനം വർധനയോടെ 33,966 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 28,071 യൂണിറ്റായിരുന്നു.