മുംബൈ: ടാറ്റ മോട്ടോർസും വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു. കമ്മേഴ്സ്യൽ വാഹനങ്ങളുടെ വിലയാണ് 2021 ജനുവരി മുതൽ ഉയർത്തുക. വാഹന നിർമ്മാണ സാമഗ്രികളുടെ വിലയിലെ വർധനവും മറ്റ് നിർമ്മാണ ചെലവുകളും ഉയരുന്ന സാഹചര്യത്തിലാണിത്.

ബിഎസ് 6 നിബന്ധനകളും വില ഉയരാൻ കാരണമായി. ജനുവരി ഒന്ന് മുതൽ വില വർധിപ്പിക്കും. മോഡൽ, വേരിയന്റ്, ഇന്ധനം എന്നിവയെ അടിസ്ഥാനമാക്കിയാണ് വില വർധിപ്പിക്കുക.

മീഡിയം, ഹെവി കമ്മേഴ്സ്യൽ വാഹനങ്ങളുടെയും ഇന്റർമീഡിയേറ്റ് കൂടാതെ ലൈറ്റ് കമ്മേഴ്സ്യൽ വെഹിക്കിൾ, ചെറിയ കമ്മേഴ്സ്യൽ വെഹിക്കിൾ, ബസുകൾ എന്നിവയുടെ എല്ലാം വില വർധിപ്പിക്കും.