Asianet News MalayalamAsianet News Malayalam

ഇ-കൊമേഴ്സ് രം​ഗത്ത് ചുവടുറപ്പിക്കാൻ ടാറ്റയും;ലക്ഷ്യം എല്ലാ സാധനങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാകുന്ന ഡിജിറ്റൽ വിപണി

ആമസോൺ, ഫ്ലിപ്കാർട്, റിലയൻസ് എന്നീ ഭീമന്മാരുള്ള വിപണിയിലേക്കാണ് ടാറ്റയുടെ കടന്നുവരവ്. ആപ്പ് നിർമ്മാണത്തിന്റെ ചുമതല ടാറ്റ ഡിജിറ്റൽ സിഇഒ പ്രതീക് പാലിനാണ്. ടിസിഎസിൽ 30 വർഷത്തോളം പ്രവർത്തന പരിചയം ഉണ്ട് പാലിന്. 

tata steps up to build ecommerce app to take on amazon reliance
Author
Delhi, First Published Aug 26, 2020, 10:17 PM IST

മുംബൈ: ടാറ്റ ഗ്രൂപ്പും ഇ-കൊമേഴ്സ് രംഗത്തേക്ക് കടന്നുവരുന്നു. മുഴുവൻ സാധനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകുന്ന ഡിജിറ്റൽ വിപണിയാണ് ടാറ്റയുടെ ലക്ഷ്യം. ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ ഈ സംരംഭം രംഗത്തിറക്കും. 

സിസ്കോ സിസ്റ്റംസിന്റെ വിലയിരുത്തൽ അനുസരിച്ച് 2023 ഓടെ 900 ദശലക്ഷം ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉണ്ടാകുമെന്നാണ് നിരീക്ഷണം. ആമസോൺ, ഫ്ലിപ്കാർട്, റിലയൻസ് എന്നീ ഭീമന്മാരുള്ള വിപണിയിലേക്കാണ് ടാറ്റയുടെ കടന്നുവരവ്. 

ആപ്പ് നിർമ്മാണത്തിന്റെ ചുമതല ടാറ്റ ഡിജിറ്റൽ സിഇഒ പ്രതീക് പാലിനാണ്. ടിസിഎസിൽ 30 വർഷത്തോളം പ്രവർത്തന പരിചയം ഉണ്ട് പാലിന്. വാൾമാർട്ട്, ടെസ്കോ, ടാർജറ്റ് കോർപ്പറേഷൻ, ബെസ്റ്റ് ബയ് തുടങ്ങി നിരവധി റീട്ടെയ്ൽ ചെയിനുകളുടെ ഡിജിറ്റൽ രംഗത്തേക്കുള്ള മാറ്റത്തിൽ പാൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

ഫിനാൻഷ്യൽ ടൈംസാണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിട്ടത്. കാർ, എയർ കണ്ടീഷണർ, സ്മാർട്ട് വാച്ച്, ടീ എന്നിവ ഉൽപ്പാദിപ്പിക്കുന്ന ടാറ്റ ഗ്രൂപ്പ് ലക്ഷ്വറി ഹോട്ടൽ, എയർലൈൻ, ഇൻഷുറൻസ്, ഡിപ്പാർട്മെന്റൽ സ്റ്റോർ, സൂപ്പർമാർക്കറ്റ് ശൃംഖല എന്നിവയിലും പ്രവർത്തിക്കുന്നുണ്ട്. ടെറ്റ്ലി, ജാഗ്വർ ലാന്റ് റോവർ, സ്റ്റാർബക്സ് ഇന്ത്യ തുടങ്ങിയ ബ്രാന്റുകളും ടാറ്റ ഗ്രൂപ്പിന് കീഴിലാണ്. 

Follow Us:
Download App:
  • android
  • ios