Asianet News MalayalamAsianet News Malayalam

നിത്യോപയോഗ സാധനങ്ങളുടെ നികുതി വർധന പിൻവലിക്കണം, ലക്ഷ്വറി ഇനങ്ങൾക്കുള്ള നികുതി പുന:സ്ഥാപിക്കണം-കേരള ധനമന്ത്രി

അതേസമയം വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നു എന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് കാരണം വൻ വരുമാന നഷ്ടം ഉണ്ടാകുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു

Tax hike on daily consumption goods should be withdrawn says kerala finance minsiter kn balagopal
Author
Thiruvananthapuram, First Published Jul 18, 2022, 10:43 AM IST

തിരുവനന്തപുരം : വിലക്കയറ്റം നിയമസഭയിൽ. നിത്യോപയോഗ ഉത്പന്നങ്ങളുടെ മേൽ ഉള്ള നികുതി വർധന പിൻവലിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . ഉൽപന്നങ്ങളുടെ വില വർധനയിൽ ശക്തമായ നിലപാട് കേന്ദ്രത്തെ അറിയിച്ചു എന്നും ധനമന്ത്രി പറഞ്ഞു. ലക്ഷ്വറി ഇനങ്ങൾക്കുള്ള നികുതി പുനസ്ഥാപിക്കണം എന്നും കേന്ദ്രത്തോട് അവശ്യപ്പെട്ടുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

പറഞ്ഞതിൽ നിന്നു വ്യത്യസ്തമായാണ് വർധന വന്നത്. ധന മന്ത്രാലയം വിശദീകരണം നൽകിയെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു

നികുതി തരണം എന്ന ബോധം പലർക്കും ഇല്ലെന്നു ധനമന്ത്രി പറഞ്ഞു. നികുതി വരുമാനം വർധിപ്പിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. എന്നാൽ അത് ജനങ്ങളുടെ മേൽ അമിത ഭാരം വരാതെ ആകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. 

അതേസമയം വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നു എന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് കാരണം വൻ വരുമാന നഷ്ടം ഉണ്ടാകുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 

സ്വർണം ഇറക്കുമതി പൂർണമായി രേഖയിൽ വരുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയപ്പോൾ വരും എന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. 

5 ശതമാനം ജിഎസ്ടി; പാല്‍ ഇതര ക്ഷീര ഉത്പന്നങ്ങള്‍, പാക്കറ്റ് ഭക്ഷ്യ സാധനങ്ങള്‍ എന്നിവയ്ക്ക് വില ഉയര്‍ന്നു
തിരുവനന്തപുരം: പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് ഇന്നുമുതല്‍ അധിക വില നല്‍കണം. അഞ്ച് ശതമാനം ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്ന നാളെ മുതൽ തൈരിനും കട്ടി മോരിനും സംഭാരത്തിനും വില മില്‍മ കൂട്ടി. അര ലിറ്ററിന് 3 രൂപ വച്ചാണ്  കൂടിയിരിക്കുന്നത്. കുറഞ്ഞത് 5 ശതമാനം വില വർധിപ്പിക്കേണ്ടി വരുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വില കൂട്ടിയില്ലെങ്കിൽ പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് കൊച്ചിയിൽ പറഞ്ഞു.

 

പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനമാണ്  നിലവിൽ വന്നത്. (പ്രീ പാക്ക്ഡ്)  പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി പ്രാബല്യത്തില്‍ വന്നു. 

ഭക്ഷ്യവസ്തുക്കൾക്കാണ്  ജിഎസ്ടി ബാധകം. പാലൊഴികെയുള്ള തൈര്, മോര്, ലെസ്സി, പനീർ തുടങ്ങിയ ക്ഷീരോത്പന്നങ്ങൾക്കും അഞ്ച് ശതമാനം ജിഎസ്‍ടി നിലവില്‍ വന്നു.കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് പ്രാബല്യത്തിലായിരിക്കുന്നത്. ഇതോടൊപ്പം പരിഷ്കരിച്ച മറ്റ്  നികുതി നിരക്കുകളും നിലവിൽ വന്നു.

Follow Us:
Download App:
  • android
  • ios