കുടിയേറ്റക്കാർക്ക് അധ്യാപനം ഒരു തൊഴിൽ മാത്രമല്ല, ദീർഘകാലത്തേക്ക് ആ രാജ്യത്ത് തുടരാനും പെർമനെന്റ് റെസിഡൻസി ഉറപ്പാക്കാനുമുള്ള വഴി കൂടെയാണ്.

വികസിത രാജ്യങ്ങളിൽ കുടിയേറ്റക്കാർക്ക് ഏറ്റവും അധികം അവസരങ്ങളുള്ള രണ്ട് തൊഴിൽ മേഖലയാണ് ആരോഗ്യവും വിദ്യാഭ്യാസവും. കാനഡ ഇമ്മിഗ്രേഷൻ നോക്കുകയാണെങ്കിൽ, അധ്യാപകർക്ക് വളരെയധികം സാധ്യതകളുണ്ട്. പ്രാദേശികരായ സ്കിൽഡ് അധ്യാപകർ കുറവായതുകൊണ്ട് തന്നെ അധ്യാപനം കൂടുതൽ ഡിമാൻഡ് ഉള്ള തൊഴിലാണ്.

നിലവിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ വിവിധ കാരണങ്ങൾ കൊണ്ട് അധ്യാപകരുടെ എണ്ണം കുറവാണ്. നിലവിലുള്ള അധ്യാപകരുടെ വിരമിക്കൽ, കൂടുതൽ വിദ്യാർത്ഥികൾ പഠനത്തിനായി ചേർന്നത്, കൂടാതെ സ്പെഷ്യലൈസ്ഡ് വിദ്യാഭ്യാസത്തിന് കാനഡ നൽകുന്ന പ്രാധാന്യം എന്നിവ അധ്യാപകരുടെ ഡിമാൻഡ് വർധിപ്പിക്കുന്നു.

സ്കിൽഡ് ആയ അധ്യാപകർക്ക് അതിനാൽ തന്നെ കാനഡ അവസരങ്ങൾ വർധിപ്പിക്കുകയാണ്. കുടിയേറ്റക്കാർക്ക് അധ്യാപനം ഒരു തൊഴിൽ മാത്രമല്ല, ദീർഘകാലത്തേക്ക് ആ രാജ്യത്ത് തുടരാനും പെർമനെന്റ് റെസിഡൻസി ഉറപ്പാക്കാനുമുള്ള വഴി കൂടെയാണ്.

നിങ്ങൾക്ക് മതിയായ ക്വാളിഫിക്കേഷനും സ്കില്ലുകളും ഉണ്ടെങ്കിൽ സുരക്ഷിതമായും നിയമങ്ങൾ പാലിച്ചു നിങ്ങൾക്ക് കാനഡയിൽ എത്താനും അധ്യാപനം നടത്താനും കഴിയും. ഇതിന് CanApprove-നെ ആശ്രയിക്കാം. കഴിഞ്ഞ 27 വർഷമായി അദ്ധ്യാപകർ ഉൾപ്പെടെയുള്ള സ്കിൽഡ് ആയ പ്രൊഫഷണലുകൾക്ക് കാനഡയിലേക്കുള്ള വഴിയൊരുക്കുന്നുണ്ട് CanApprove.

കാനഡയിലെ അധ്യാപകരുടെ ഡിമാൻഡ് കൂടാൻ കാരണം?

നിലവിൽ സ്കിൽഡ് ആയ പ്രൊഫഷണലുകൾ കുറഞ്ഞ മേഖലയാണ് ടീച്ചിങ്. ഇതിന് പ്രധാനമായും അധ്യാപകരുടെ വിരമിക്കലാണ് കാരണം. മാത്രമല്ല വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കൂടുകയും ചെയ്തു. പ്രത്യേകിച്ചും നഗരങ്ങളിലും കുടിയേറ്റക്കാർ കൂടുതലായി എത്തുന്ന മേഖലകളിലും.

കുടിയേറ്റം കാനഡ ഉദാരമാക്കിയതോടെ രാജ്യത്ത് പുതുതായി എത്തിയ കുടുംബങ്ങൾക്ക് കുട്ടികളുടെ വിദ്യാഭ്യാസവും സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. അത് കൊണ്ട് തന്നെ കാനഡയിൽ ഡിമാൻഡ് ഉള്ള ജോലികളിൽ ഒന്നാണ് അദ്ധ്യാപനം.

ഫ്രഞ്ച് ഭാഷ അധ്യാപകർ, ESL, സ്പെഷ്യൽ എജ്യുക്കേഷൻ, STEM, ചെറിയ കുട്ടികൾക്കുള്ള അധ്യാപകർ എന്നിവയ്ക്ക് വലിയ ഡിമാൻഡ് ഉണ്ട്. കാനഡയിലെ ഗ്രാമീണ മേഖലകളും വടക്കൻ പ്രദേശങ്ങളിലും സ്കിൽഡ് ആയ ആളുകളുടെ വിടവ് വളരെയധികമാണ്.

കാനഡയിൽ ലഭ്യമായ അധ്യാപക ജോലികൾ

കാനഡയിൽ അധ്യാപകരായി ജോലി ചെയ്യുന്നതിന് പ്രത്യേകം ക്വാളിഫിക്കേഷനുകൾ ആവശ്യമാണ്. കൃത്യമായ കാനഡയിൽ അദ്ധ്യാപന യോഗ്യതാ സർട്ടിഫിക്കറ്റ് സ്പെഷ്യലൈസേഷനുകളും ഹാജരാക്കാം. മുൻപ് സൂചിപ്പിച്ചതുപോലെ ESL അധ്യാപകർക്കും രണ്ട് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്നവർക്കും അവസരങ്ങൾ കൂടുതലുണ്ട്. പ്രധാനമായും കാനഡയിൽ ഡിമാൻഡ് ഉള്ള അധ്യാപകർ ആരൊക്കെയാണെന്ന് നോക്കാം:

  • പ്രൈമറി, സെക്കൻഡറി ടീച്ചർ
  • ECE
  • സ്പെഷ്യൽ എജ്യുക്കേഷൻ ടീച്ചർ
  • ഭാഷ ഇൻസ്ട്രക്ടർ (ഇംഗ്ലീഷ്, ഫ്രഞ്ച്)
  • പോസ്റ്റ്-സെക്കൻഡറി, വൊക്കേഷണൽ ട്രെയിനർ

കാനഡയിൽ അധ്യാപകരാകാൻ വേണ്ട യോഗ്യതകൾ

നിർബന്ധമായും മൂന്നു കാര്യങ്ങളാണ് കാനഡയിൽ അധ്യാപകരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അറിഞ്ഞിരിക്കേണ്ടത്. കൃത്യമായ വിദ്യാഭ്യാസ യോഗ്യതകൾ, സർട്ടിഫിക്കേഷനുകളും ലൈസൻസുകളും, മതിയായ ഭാഷാ പരിജ്ഞാനം.

മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടോയെന്ന് എളുപ്പത്തിൽ താഴെ പരിശോധിക്കാം:

  • വിദ്യാഭ്യാസ യോഗ്യത - Bachelor of Education (B.Ed.)
  • സർട്ടിഫിക്കേഷൻ - Provincial teaching certification (Ontario College of Teachers, BC Teacher Certification Branch, etc.)
  • ഇംഗ്ലീഷ്, ഫ്രഞ്ച് പരിജ്ഞാനം ഉറപ്പുവരുത്തുന്ന പരീക്ഷകൾ
  • പ്രായോഗിക പരിശീലനം ഉറപ്പാക്കുന്ന രേഖകൾ

അധ്യാപകർക്ക് ലഭിക്കുന്ന ശമ്പളം, ആനുകൂല്യങ്ങൾ

ആകർഷകമായ വേതനമാണ് അധ്യാപകർക്ക് ലഭിക്കുക. ഇത് ഓരോ പ്രൊവിൻസിലും വ്യത്യസ്തമാണ്. എങ്കിലും ഒരു ശരാശരിയെടുത്താൽ വർഷം $40,000 മുതൽ $100,000 വരെ അധ്യാപകർക്ക് ശമ്പളമായി നേടാം.

ആനുകൂല്യങ്ങളിൽ ആരോഗ്യസുരക്ഷ, പെൻഷൻ, ശമ്പളത്തോടെയുള്ള അവധികൾ എന്നിവയുണ്ട്. കൂടാതെ അധി ആനുകൂല്യമായി ജോലി സുരക്ഷയും ഉണ്ട്.

അധ്യാപകൻ ആകുന്നത് ഇമിഗ്രേഷന് സഹായിക്കുമോ?

കാനഡയിൽ സ്ഥിരതാമസമാക്കുന്നതിന് നിങ്ങളുടെ ജോലി സഹായകമാകും. എക്സ്പ്രസ് എൻട്രി മുഖാന്തിരമുള്ള കാറ്റഗറി തിരിച്ചുള്ള ഡ്രോയിൽ Immigration, Refugees and Citizenship Canada (IRCC) 2025 ഫെബ്രുവരി മുതൽ വിദ്യാഭ്യാസം ഒരു കാറ്റഗറിയായി ചേർത്തിട്ടുണ്ട്. Provincial Nominee Programs (PNP) ഇപ്പോൾ അധ്യാപകർക്ക് മുൻഗണന നൽകുന്നുണ്ട്.

അധ്യാപകർക്ക് കാനഡയിൽ ഭാവിയുണ്ടോ?

ഉദാരമായ കുടിയേറ്റ നയം പ്രോത്സാഹിപ്പിക്കുന്നതിനാൽ തന്നെ കാനഡയിൽ കുറഞ്ഞത് അടുത്ത ദശകംവരെ അധ്യാപകർക്ക് ഡിമാൻഡുണ്ട്. STEM, French, ESL, സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപകർക്ക് ഇപ്പോൾ മികച്ച ഡിമാൻഡാണ് ഉള്ളത്. നിലവിലെ അധ്യാപക ഒഴിവുകളിലെ വിടവുകൾ നികത്താൻ കുടിയേറ്റക്കാരെ തന്നെയാണ് കാനഡ പ്രതീക്ഷിക്കുന്നത്.

അധ്യാപകരെ കാനഡയിലെത്താൻ CanApprove എങ്ങനെ സഹായിക്കും?

മതിയായ സ്കിൽ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് കാനഡയിൽ അധ്യാപകനാകാം. കാനഡ പോലെ വിശാലമായ ഒരു രാജ്യത്ത് കൃത്യമായി എവിടെ നിങ്ങളുടെ സ്കില്ലുകൾ പ്രയോജനപ്പെടുത്താനാകും എന്ന് CanApprove-ന് ദിശാബോധം നൽകാനാകും.

ടീച്ചിങ് പ്രോഗ്രാമുകളുടെ യോഗ്യതാ നിർണ്ണയത്തിന് നിങ്ങളെ CanApprove സഹായിക്കും. പ്രൊവിൻസുകൾ, പി.ആർ സാധ്യതകൾ എന്നിവ കൃത്യമായി വിലയിരുത്തി നിങ്ങൾക്ക് മാർഗനിർദേശം തരും. മാത്രമല്ല, സമാനമായ സ്കില്ലുകളുള്ള അധ്യാപകർ CanApprove-ലൂടെ കാനഡയിൽ അധ്യാപകരായ നിരവധി ഉദാഹരണങ്ങളും നിങ്ങൾക്ക് പരിശോധിക്കാം.

എങ്ങനെ CanApprove-ലൂടെ സഹായം തേടണം?

കേരളം മുഴുവൻ CanApprove ശാഖകളുണ്ട്. തൃശൂർ, കൊച്ചി, കോഴിക്കോട്, തിരുവല്ല, അങ്കമാലി, കോട്ടയം, തിരുവനന്തപുരം നഗരങ്ങളിൽ ശാഖകളുണ്ട്. കൂടാതെ കോയമ്പത്തൂർ, ചെന്നൈ, ബെംഗലൂരു നഗരങ്ങളിലും നിങ്ങൾക്ക് സഹായം ലഭിക്കും. . നിങ്ങൾ ഇടുക്കി ആലപ്പുഴ എന്നിവടങ്ങളിൽ ഉള്ളവർ ആണെങ്കിൽ ഞങ്ങളുടെ കൊച്ചി ഓഫീസിലെ കാനഡ ഇമ്മിഗ്രേഷൻ കൺസൾട്ടൻ്റുമാർ നിങ്ങളെ സഹായിക്കുന്നതാണ്

ഇന്ത്യക്ക് പുറത്ത് കാനഡ, ഓസ്ട്രേലിയ, ദുബായ്, ഖത്തർ രാജ്യങ്ങളിൽ ഓഫീസുകളുണ്ട്. ഇനി ഓൺലൈനായി കൺസൾട്ടേഷൻ വേണമെങ്കിൽ അതിനും അവസരമുണ്ട്.

കാനഡയിൽ അധ്യാപകരാകാൻ തയാറാണോ?

നിലവിലെ സാഹചര്യം അനുസരിച്ച് കാനഡയിലെ വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ എണ്ണം വളരെ കുറവാണ്. കൃത്യമായ ക്വാളിഫിക്കേഷനുകൾ ഉള്ളവർക്ക് CanApprove മാർഗനിർദേശങ്ങൾ പാലിച്ചാൽ, ടീച്ചിങ്ങിൽ ഒരു അന്താരാഷ്ട്ര കരിയർ എളുപ്പമാകും.

നിങ്ങളുടെ യോഗ്യത തിരിച്ചറിയാം, കാനഡയിൽ ടീച്ചിങ് കരിയർ ആരംഭിക്കാം. ഇപ്പോൾ തന്നെ നിങ്ങളുടെ സ്കില്ലുകൾ പ്രയോജനപ്പെടുത്തൂ, സഹായത്തിന് CanApprove-നെ സമീപിക്കാം.