രണ്ടു ദിവസവും അഞ്ചു ദിവസവുമായി പലർക്കും ജിപിഎസ് വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ സാധിച്ചിട്ടില്ല.
ദില്ലി : ഇ - നോമിനേഷൻ സമർപ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ എംപ്ലോയീസ് പ്രൊവിഡൻസ് ഫണ്ട് വെബ്സൈറ്റ് തകരാറിലായി ( EPF website crashed). ഡിസംബർ 31 നു മുൻപ് എല്ലാ അക്കൗണ്ട് ഉടമകളും യുഎഎൻ നമ്പറും ആധാർ നമ്പറും (Aadhar Number) തമ്മിൽ ബന്ധിപ്പിക്കണമെന്നും ഇ - നോമിനേഷൻ സമർപ്പിക്കണമെന്നുമാണ് ഇപിഎഫ്ഒ നിർദേശിച്ചത്.
ഇ നോമിനേഷൻ അന്തിമമായിരിക്കും എന്നാണ് പുതിയ നിർദ്ദേശം പാലിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വിജ്ഞാപനത്തിൽ ഇപിഎഫ്ഒ പറഞ്ഞത്. പുതിയ നോമിനിയെ നിർദ്ദേശിക്കുന്നതോടുകൂടി പഴയ നോമിനി ഇല്ലാതാവും. എന്നാൽ ഈ വിജ്ഞാപനം വന്ന ശേഷം കഴിഞ്ഞ കുറേ ദിവസങ്ങളായി വെബ്സൈറ്റ് പലപ്പോഴായി പണിമുടക്കി. ഇതിനെതിരെ കനത്ത വിമർശനമാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ഉയരുന്നത്.
രണ്ടു ദിവസവും അഞ്ചു ദിവസവുമായി പലർക്കും ജിപിഎസ് വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ സാധിച്ചിട്ടില്ല. ഒന്നുകിൽ ഉടനടി തകരാർ പരിഹരിക്കണം അല്ലെങ്കിൽ നോമിനേഷൻ സമർപ്പിക്കാനുള്ള കാലാവധി നേടണമെന്നാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ഉയരുന്ന ആവശ്യം. ഇത് ഉന്നയിച്ചുകൊണ്ട് നിരവധി പേരാണ് ഇപിഎഫ്ഒയുടെ ഔദ്യോഗിക പേജിലുള്ള ട്വീറ്റുകൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. പലരും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ വിഷയം ഉന്നയിച്ച് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
