Asianet News MalayalamAsianet News Malayalam

സൗജന്യമായി ആധാർ പുതുക്കണോ? ഈ ദിവസം കഴിഞ്ഞാൽ പണം നൽകേണ്ടി വരും

ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ ചെയ്യാം.

The last date to update Aadhaar cards for free is September 14
Author
First Published Aug 24, 2024, 5:34 PM IST | Last Updated Aug 24, 2024, 5:34 PM IST

ധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ്. ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക, ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാർ പുതുക്കാൻ പണം നൽകണം എന്നാൽ സൗജന്യമായി ആധാർ പുതുക്കാൻ അവസരമുണ്ട്. എങ്ങനെയെന്നല്ലേ... 

സെപ്റ്റംബർ 14  വരെ സൗജന്യമായി ആധാർ പുതുക്കാം. ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. സെപ്റ്റംബർ 14 ന് ശേഷം പണം നൽകേണ്ടി വരും. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം. ജനസംഖ്യാപരമായ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനം. 

പത്ത് വർഷം മുമ്പാണ് ആധാർ എടുത്തതെങ്കിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകൾ എന്നിവ നൽകേണ്ടതായി വരും.  സാധാരണയായി ഇതിന് 100 രൂപ ഫീസ് നൽകണം. ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ 50 രൂപയും നൽകണം. 

എംആധാർ പോർട്ടൽ വഴി എങ്ങനെ ആധാർ പുതുക്കാം.

ഘട്ടം 1: https://myaadhaar.uidai.gov.in/ ലിങ്ക് തുറക്കുക
ഘട്ടം 2: നിങ്ങളുടെ ആധാർ നമ്പറോ എൻറോൾമെൻ്റ് ഐഡിയോ ഉപയോഗിച്ച് ലോഗിൻ ചെയ്യുക, തുടർന്ന് 'പേര്/ലിംഗം/ ജനനത്തീയതി, വിലാസം അപ്ഡേറ്റ്' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: തുടർന്ന് ‘ആധാർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുക’ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് 'വിലാസം' അല്ലെങ്കിൽ 'പേര്' അല്ലെങ്കിൽ 'ലിംഗഭേദം' ഇതാണോ വേണ്ടത് അത് തിരഞ്ഞെടുക്കുക, തുടർന്ന് 'ആധാർ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: വിലാസം അപ്‌ഡേറ്റ് ചെയ്യുമ്പോൾ അപ്‌ഡേറ്റ് ചെയ്ത വിലാസത്തിന്റെ തെളിവിനായി സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഘട്ടം 6:  ജൂൺ 14 വരെ പേയ്‌മെൻ്റൊന്നും ചെയ്യേണ്ട, എന്നാൽ അതിന് ശേഷം ഈ അപ്‌ഡേറ്റിനായി ഓൺലൈനായി പേയ്‌മെൻ്റ് നൽകണം.
ഘട്ടം 7: അവസാനമായി ഒരു പുതിയ വെബ്‌പേജ് തുറക്കുകയും അതിന് ഒരു 'സേവന അഭ്യർത്ഥന നമ്പർ (SRN) ഉണ്ടായിരിക്കുകയും ചെയ്യും. ഭാവി റഫറൻസിനായി ഇത് സംരക്ഷിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios