മഹാകുംഭമേള സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്താന്‍ സഹായിക്കുമെന്ന് നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 

ലഖ്നൗ: ബുധനാഴ്ച്ച രാത്രിയോടെ അവസാനിച്ച മഹാ കുംഭമേളയുടെ വരുമാനക്കണക്കുകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. വ്യവസായ പ്രമുഖര്‍ പറയുന്നതനുസരിച്ച് ചരക്കുകളിലൂടെയും സേവനങ്ങളിലൂടെയും 3 ലക്ഷം കോടി രൂപയുടെ (ഏകദേശം 360 ബില്യൺ ഡോളർ) വരുമാനമാണ് ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. ഇത് അടുത്തിടെയുണ്ടായ ഫിനാന്‍ഷ്യല്‍ ഇവന്റുകളില്‍ ഏറ്റവും വലുതാണിത്. 

അതായത് 3 ലക്ഷം കോടി രൂപയോളമാണ് മഹാ കുംഭമേളയ്ക്ക് ശേഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വരുമാനം ലഭിക്കുന്നത്. മഹാകുംഭമേള സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ വളര്‍ത്താന്‍ സഹായിക്കുമെന്ന് നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 

അതേ സമയം, ആകെ 66 കോടി 30 ലക്ഷം തീർത്ഥാടകർ സ്നാനം നടത്തി എന്നും യുപി മുഖ്യമന്ത്രി. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നും യു പി സര്‍ക്കാരിന്റെ കണക്ക്. ഇത് ലോകത്തിനുള്ള ഐക്യ സന്ദേശം എന്ന് യോഗി പ്രതികരിച്ചു. എന്നാല്‍ കുംഭമേളക്കെതിരെ വിമർശനം തുടർന്ന് അഖിലേഷ് യാദവ് രംഗത്ത്. തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർ മരിച്ചത് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ടെന്നും യഥാർത്ഥ മരണ കണക്ക് എവിടെയെന്നും എസ്പി അധ്യക്ഷന്റെ പ്രതികരണം. 

കുംഭമേള കൊടിയിറങ്ങി; 66 കോടി പേർ പങ്കെടുത്തുവെന്ന് യുപി സർക്കാർ, വിമർശനം തുടർന്ന് അഖിലേഷ് യാദവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...