തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില. 

തിരുവനന്തപുരം: ഇന്ധനവില (Fuel price) ഇന്നും കൂട്ടി. പെട്രോളിന് (Petrol) 35 പൈസയും, ഡീസലിന് (Diesel) 37 പൈസയും കൂടി. തിരുവനന്തപുരത്ത് ‍ഡീസൽ വില 101 കടന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 രൂപയാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 105.8 രൂപ, ഡീസൽ 99.41 രൂപയും കോഴിക്കോട് പെട്രോളിന് 105.92 രൂപയും, ഡീസലിന് 99.63 രൂപയുമാണ് വില.