Asianet News MalayalamAsianet News Malayalam

കെഎസ്എഫ്ഇ ക്രമക്കേടിൽ നിയമം എന്തെന്ന് പറയേണ്ടത് വിജിലൻസ് അല്ലെന്ന് തോമസ് ഐസക്

വിജിലൻസ് പരിശോധനയിൽ ഒരു പേടിയും ഇല്ല, കാര്യങ്ങളെല്ലാം ചെയര്‍മാര്‍ വിശദീകരിക്കുമെന്ന് ധനമന്ത്രി 

thomas issac response on ksfe vigilance
Author
Alappuzha, First Published Nov 28, 2020, 11:59 AM IST

ആലപ്പുഴ: കെഎസ്എഫ്ഇ ക്രമക്കേടിൽ ആര്‍ക്ക് എന്ത് അന്വേഷണവും നടത്താമെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇ ഇടപാടുകളെല്ലാം സുതാര്യമാണ്, ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ല. വിജിലൻസ് പരിശോധന ഇപ്പോൾ വേണ്ടിയിരുന്നില്ലെന്നും നിയമം എന്ത് എന്ന് തീരുമാനിക്കേണ്ടത് വിജിലൻസ് അല്ലെന്നും ധനമന്ത്രി ആലപ്പുഴയിൽ പറഞ്ഞു. 

കെഎസ്എഫ്ഇയിൽ വരുന്ന പണം ട്രഷറിയിൽ അടക്കേണ്ട കാര്യം ഇല്ല. ട്രഷറിയിൽ അടക്കാനുള്ള പണമല്ല കെഎസ്എഫ്ഇയിൽ എത്തുന്നത്, വിജിലൻസ് അന്വേഷണത്തിലുള്ള വിശദമായ മറുപടി കെഎസ്എഫ്ഇ ചെയര്‍മാൻ നൽകുമെന്നും ധനമന്ത്രി പ്രതികരിച്ചു

Follow Us:
Download App:
  • android
  • ios