Asianet News MalayalamAsianet News Malayalam

തുര്‍ക്കിയില്‍ നിന്നുള്ള കയറ്റുമതി നിരോധിച്ചു; ഉള്ളി വില വീണ്ടും ഉയര്‍ന്നേക്കും

ഏറ്റവുമധികം ഉള്ളി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന തുര്‍ക്കി ഉള്ളി കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചതോടെ ഇന്ത്യയില്‍ ഉള്ളി വില ഉയരുമെന്ന് സൂചന.

Turkey decided to halt onion export onion prices in country may increase
Author
New Delhi, First Published Dec 25, 2019, 10:19 PM IST

ദില്ലി: രാജ്യത്ത് ഉള്ളി വില വീണ്ടും ഉയരാന്‍ സാധ്യത. ഏറ്റവുമധികം ഉള്ളി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന തുര്‍ക്കി ഉള്ളി കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചതോടെ വില ഉയരുന്നതിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം ആണെങ്കില്‍ ഉള്ളിക്ക് 10 മുതല്‍ 15 ശതമാനം വരെ വില ഉയരും.

ഉള്ളി വില കുതിച്ചുയര്‍ന്നതോടെ ഉള്ളി ഇറക്കുമതിക്കായി തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഈ സാമ്പത്തിക വര്‍ഷം 7,070 ടണ്‍ ഉള്ളിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അമ്പത് ശതമാനവും തുര്‍ക്കിയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തതെന്ന് വ്യാപാരികളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ കൃഷി മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2.31 ലക്ഷം ഹെക്ടര്‍ ഭൂമിയിലാണ് നേരത്തെ ഉള്ളി കൃഷി ചെയ്തിരുന്നത്. ഇപ്പോള്‍ ഇത് 2.78 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. ഉള്ളി വിലയിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് മറ്റ് വിളകള്‍ കൃഷി ചെയ്യുന്നതില്‍ നിന്ന് മാറി ഉള്ളിക്കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ തിരിഞ്ഞതാകാമെന്നാണ് റിപ്പോര്‍ട്ട്. 
 

Follow Us:
Download App:
  • android
  • ios