Asianet News MalayalamAsianet News Malayalam

തിരിച്ചടിക്കൊടുവിൽ തലോടൽ; മസ്കിനെ കൈവിടാതെ ഇന്ത്യ

30 കോടി രൂപയുടെ ലാഭം ആണ് കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ട്വിറ്റര്‍ കമ്മ്യൂണികേഷന്‍സ് നേടിയത്. 

Twitter Communications India, the Indian subsidiary of X Corp apk
Author
First Published Oct 29, 2023, 9:56 AM IST

ഗോള തലത്തില്‍ എക്സ് കോര്‍പ്പ് (ട്വിറ്റര്‍) പ്രതിസന്ധി നേരിടുമ്പോള്‍ ഇന്ത്യയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തില്‍ ഉടമ ഇലോണ്‍ മസ്കിന് ആശ്വസിക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ട്വിറ്റര്‍ കമ്മ്യൂണികേഷന്‍സ് ഇന്ത്യ 30 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുന്‍ വര്‍ഷത്തില്‍ 32 കോടിയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്. കമ്പനിയുടെ ഇന്ത്യയിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 208 കോടിയായിരുന്നു. തൊട്ടുമുന്‍വര്‍ഷം ഇത് 157 കോടിയായിരുന്നു. 32 ശതമാനം ആണ് വരുമാനത്തിലെ വര്‍ധന.

ALSO READ: നോട്ടെണ്ണി കൈ കഴച്ച് ബാങ്ക് ജീവനക്കാർ; മുട്ടൻ പണി നൽകി ഈ കോടീശ്വരൻ

ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 23.6 ദശലക്ഷം വരിക്കാരാണ് ഇന്ത്യയില്‍ ട്വിറ്ററിനുള്ളത്. ആഗോള വരിക്കാരുടെ ഏഴ് ശതമാനവും ഇന്ത്യയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ എക്സ് അവരുടെ വരുമാനത്തിന്‍റെ ഭൂരിഭാഗവും പരസ്യത്തില്‍ നിന്നാണ് നേടുന്നത്.   ഇന്ത്യൻ യൂണിറ്റ് മൂന്ന് സെഗ്‌മെന്റുകളിൽ നിന്നാണ് വരുമാനം നേടുന്നത്, മാർക്കറ്റിംഗ് സപ്പോർട്ട് സേവനങ്ങൾ, ഗവേഷണ വികസന (ആർ ആൻഡ് ഡി) സേവനങ്ങൾ, ഉപയോക്തൃ പിന്തുണ സേവനങ്ങൾ എന്നിവയാണീ മേഖലകൾ. മാർക്കറ്റിംഗ് സപ്പോർട്ട് സേവനങ്ങളിൽ നിന്നുള്ള വരുമാനം 32% വർധിച്ച് 87 കോടി രൂപയായപ്പോൾ, ഗവേഷണ-വികസന സേവനങ്ങളിൽ നിന്നുള്ള വരുമാനം 38% ഉയർന്ന് 113 കോടി രൂപയായി. അതേസമയം, ഉപയോക്തൃ പിന്തുണ സേവനങ്ങളിൽ നിന്നുള്ള വരുമാനം 22 ശതമാനം ഇടിഞ്ഞ് 7 കോടി രൂപയായി.

നിലവിൽ ട്വിറ്റർ ഏഷ്യാ പസഫിക് റീജിയണൽ കൺട്രോളർ വിൻസ്റ്റൺ ഫൂ, അനുപ് മലഷെട്ടി എന്നിവർ മാത്രമാണ് ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യയുടെ ബോർഡിലെ ഡയറക്ടർമാർ.

ആഗോളതലത്തിൽ, പരസ്യ സേവനങ്ങളുടെ വിൽപ്പന, ഡാറ്റ ലൈസൻസിംഗിന്റെയും മറ്റ് സേവനങ്ങളുടെയും വിൽപ്പന, അടുത്തിടെ ആരംഭിച്ച ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ അക്കൗണ്ട് എന്നിവയിൽ നിന്ന് കമ്പനി വരുമാനം നേടുന്നുണ്ട്.

ഈ വർഷമാദ്യമാണ് മസ്‌ക് ട്വിറ്ററിനെ എക്‌സ് എന്ന് പുനർനാമകരണം ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios