Asianet News MalayalamAsianet News Malayalam

ഉബര്‍ ഭക്ഷണത്തെ പ്രിയപ്പെട്ടതാക്കാന്‍ ഇനി ദുല്‍ഖറും ആലിയയും

ഉബര്‍ ഈറ്റ്‌സ് ഭക്ഷണവിതരണശ്യഖല കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. യുവതീയുവാക്കളെ ആകര്‍ഷിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും ആലിയ ഭട്ടും ഉള്‍പ്പെടുന്ന ക്യംപെയിന്‍ 'ഈറ്റ്‌സ് ന്യു എവരിഡേ'

Uber Eats India launches new marketing campaign featuring Alia Bhatt and Dulquer Salmaan
Author
Uber Office, First Published Nov 16, 2019, 7:36 PM IST

ദില്ലി: ഇന്ത്യയിലെ ഭക്ഷണവിതരണ ശൃംഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങി ഉബര്‍ ഈറ്റ്‌സ്. സ്വിഗ്ഗി, സൊമാറ്റോ കമ്പനികളുമായി മത്സരിക്കുന്ന ഉബറിന് 44 നഗരങ്ങളിലായി ആയിരത്തിലധികം ഹോട്ടലുകളുമായി കരാറുണ്ടെന്നും ഉബര്‍ ഈറ്റ്‌സ് ഓപ്പറേഷന്‍സ് ഇന്ത്യ, സൗത്ത് ഏഷ്യ ഹെഡ് ബന്‍സി കൊട്ടെച്ച പറഞ്ഞു. ഇന്ത്യ ഉബറിന്റെ വളര്‍ച്ചയ്ക്ക് പറ്റിയ ഇടമാണ്. സുസ്ഥിരമായ വളര്‍ച്ചയാണ് ഇന്ത്യയില്‍ ഉബറിനുള്ളത്. 

അത് ഉപയോഗപ്പെടുത്തി കൂടുതല്‍ ലാഭമുണ്ടാക്കാതിരിക്കാനും വളരാനും കഴിയാത്തതിന് ഒരു കാരണവും നിലവില്‍ ഇല്ല. ദുല്‍ഖര്‍ സല്‍മാനും ആലിയ ഭട്ടും ഒരുമിക്കുന്ന ഒരു മാസം നീളുന്ന മാര്‍ക്കറ്റിംഗ് ക്യാംപയിന്‍ 'ഈറ്റ്‌സ് ന്യു എവരിഡേ' കമ്പനി വെള്ളിയാഴ്ച പുറത്തിറക്കി. 18 മുതല്‍ 25 വയസ്സുള്ളവരെ കൂടുതലായി ഉബര്‍ ഈറ്റ്‌സിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം.

ഈ നയമാണ് ഞങ്ങള്‍ കഴിഞ്ഞ വര്‍ഷവും ഇനി വരാനിരിക്കുന്ന വര്‍ഷങ്ങളിലും പിന്തുടരുന്നത്. ഭക്ഷ്യ-സാങ്കേതിക വ്യവസായ മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2023 ആകുമ്പോഴേക്കും 15 ബില്യണ്‍ യുഎസ് ഡോളറിന്റെ വളര്‍ച്ച കൈവരിക്കാനാകുമെന്നും കൊട്ടെച്ച പറഞ്ഞു.

ഇന്ത്യയിലെ ഭക്ഷണസംസ്‌കാരം തന്നെ മാറി വരുകയാണ്. മുമ്പ് വല്ലപ്പോഴും അത്താഴം മാത്രം ഓണ്‍ലൈന്‍ വഴി വാങ്ങിയിരുന്ന അവസ്ഥയില്‍ നിന്നും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണങ്ങള്‍ മുതലായവയും വാങ്ങുന്നതിനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. 

ഈ സാഹചര്യത്തില്‍ ഉബറിന് ഒരുപാട് സാധ്യതകളാണുള്ളത്. അതുകൊണ്ട് ഞങ്ങള്‍ ഉത്പന്നത്തിലും അത് ലഭ്യമാക്കാനുള്ള കൂടുതല്‍ മാര്‍ഗ്ഗങ്ങളിലുമാണ് ശ്രദ്ധചെലുത്തുന്നത്. മാര്‍ക്കറ്റിന്റെ വലുപ്പത്തിനനുസരിച്ചും മാറുന്ന ട്രെന്‍റുകള്‍ക്കൊപ്പവും ഉബറിന് മൈലുകള്‍ സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios