റിക്രൂട്ട്‌മെന്റ് ഡിവിഷനിലെ 200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ ടെക്‌നോളജീസ് 

ദില്ലി: രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബർ ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കാനുള്ള നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ. റിക്രൂട്ട്‌മെന്റ് ഡിവിഷനിലെ 200 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് യുബർ ടെക്‌നോളജീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഊബറിന് ആഗോള തലത്തിൽ ആകെ 32,700 ജീവനക്കാരാണുള്ളത്. തൊഴിലാളികളിൽ 1% ൽ താഴെയെ പിരിച്ചുവിടൽ ബാധിക്കുകയുള്ളൂ. കമ്പനി ഈ വർഷം ആദ്യം അതിന്റെ ചരക്ക് സേവന വിഭാഗത്തിലെ 150 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 

2020-ന്റെ മധ്യത്തിൽ അതായത് കോവിഡ് പടരുന്ന ആദ്യ ഘട്ടത്തിൽ ഊബർ അതിന്റെ 17% ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കമ്പനി ഈ വർഷം പ്രവർത്തന വരുമാനം ലാഭിക്കുന്നതിനുള്ള പാതയിലാണെന്നും മാർച്ച് പാദത്തിൽ തുടർച്ചയായി ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനെത്തുടർന്ന് തൊഴിലാളികളെ നിലനിർത്തുകയാണെന്നും മേയിൽ ഊബർ വ്യക്തമാക്കിയിരുന്നു.