Asianet News MalayalamAsianet News Malayalam

അടിമുടി മാറുന്ന പെൻഷൻ പദ്ധതികൾ; എന്താണ് യുപിഎസ്, എൻപിഎസ് വരിക്കാർക്ക് എന്ത് സംഭവിക്കും?

അടുത്ത വർഷം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന യു.പി.എസ് പ്രകാരം  2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും

Unified Pension Scheme: Who is eligible and what happens to NPS subscribers
Author
First Published Aug 26, 2024, 5:50 PM IST | Last Updated Aug 26, 2024, 5:50 PM IST

രുപത്തിമൂന്ന് ലക്ഷം സർക്കാർ ജീവനക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്)  എൻഡിഎ സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും. നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകിൽ എൻ.പി.എസിൽ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്.

യുപിഎസ് പദ്ധതി എപ്പോൾ പ്രാബല്യത്തിൽ വരും?

അടുത്ത വർഷം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന യു.പി.എസ് പ്രകാരം  2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും

ഏകീകൃത പെൻഷൻ സ്കീമിന്  അർഹതയുള്ളത് ആർക്കൊക്കെ?
 
2004 ഏപ്രിൽ ഒന്നിന് ശേഷം സർവീസിൽ ചേർന്ന എല്ലാ സർക്കാർ ജീവനക്കാരും നിലവിൽ എൻ.പി.എസ് ഉണ്ട്.  പുതിയ പദ്ധതി 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും, ദേശീയ പെൻഷൻ സ്കീമിന് (എൻപിഎസ്) കീഴിൽ വരുന്ന ജീവനക്കാർക്ക് അത് തന്നെ തുടരാനോ പുതിയ സ്കീം തിരഞ്ഞെടുക്കാനോ കഴിയും.

കുറഞ്ഞത് 25 വർഷം സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് യുപിഎസ് ഉറപ്പായ പെൻഷൻ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷമെങ്കിലും സേവനമനുഷ്ഠിച്ച ജീവനക്കാർക്ക് പ്രതിമാസം 10,000 രൂപയായിരിക്കും മിനിമം പെൻഷൻ. കൂടാതെ, അടുത്ത സാമ്പത്തിക വർഷം മുതൽ, പദ്ധതി ഉറപ്പുനൽകുന്ന കുടുംബ പെൻഷനും ലഭിക്കും. ഈ കുടുംബ പെൻഷൻ ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പ് അവരുടെ പെൻഷന്റെ 60 ശതമാനം എന്ന നിരക്കിൽ ആയിരിക്കും കണക്കാക്കുക.

 ഏകീകൃത പെൻഷൻ പദ്ധതിയുടെ  പ്രധാന സവിശേഷതകൾ എന്തൊക്കെ?

ഉറപ്പായ പെൻഷൻ: വിരമിച്ചവർക്ക്  വിരമിക്കലിന് മുമ്പുള്ള  അവരുടെ അവസാന 12 മാസങ്ങളിൽ ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50% തുല്യമായ തുക  പെൻഷൻ ലഭിക്കും, കുറഞ്ഞത് 25 വർഷത്തെ സേവനമുള്ളവർക്ക് ഇത് ബാധകമാണ്. കുറഞ്ഞ സേവന കാലയളവുകൾ ഉള്ളവർക്ക്, പെൻഷൻ ആനുപാതികമായിരിക്കും. കുറഞ്ഞത് 10 വർഷത്തെ സേവനം ആവശ്യമാണ്.

ഉറപ്പായ കുടുംബ പെൻഷൻ: ഒരു ജീവനക്കാരൻ മരിച്ചാൽ, ആശ്രിതർക്ക് തുടർ സാമ്പത്തിക സഹായം ഉറപ്പാക്കിക്കൊണ്ട്, മരണസമയത്ത് ജീവനക്കാരന് ലഭിച്ചിരുന്ന പെൻഷൻ തുകയുടെ 60% കുടുംബത്തിന് ലഭിക്കും.

ഉറപ്പായ മിനിമം പെൻഷൻ: കുറഞ്ഞ വരുമാനമുള്ള വിരമിച്ചവർക്ക് സാമ്പത്തിക സുരക്ഷാ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 10 വർഷത്തെ സേവനമുള്ളവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നൽകുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios