Asianet News MalayalamAsianet News Malayalam

എൽഐസിയിലും ഓഹരി വിൽപ്പന; ബജറ്റ് പ്രഖ്യാപനത്തിനിടെ പ്രതിപക്ഷ ബഹളം

ഈ വര്‍ഷം തന്നെ പ്രാഥമിക ഓഹരി വിൽപ്പന തുടങ്ങുമെന്ന് ധനമന്ത്രി . പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ ലക്ഷ്യം  2.1 ലക്ഷം കോടി 

Union Budget 2020 announces lic Share sales
Author
Delhi, First Published Feb 1, 2020, 1:10 PM IST

ദില്ലി: എൽഐസിയിലും ഓഹരി വിറ്റഴിക്കൽ നടപടി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. എൽഐസിയുടെ ഒരു വിഭാഗം ഓഹരി വിറ്റഴിക്കാനാണ് തീരുമാനം എന്ന് ധനമന്ത്രി അറിയിച്ചു. ഈ വര്‍ഷം തന്നെ പ്രാഥമിക ഓഹരി വിൽപ്പന തുടങ്ങുമെന്ന് ധനമന്ത്രി . പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ ലക്ഷ്യം  2.1 ലക്ഷം കോടി രൂപയാണ്. 

സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനം വന്നതോടെ സഭയിൽ പ്രതിപക്ഷം ബഹളം വച്ചു.  ഐഡിബിഐ ബാങ്കിന്‍റെ എല്ലാ ഓഹരികളും വിറ്റഴിക്കാനാണ് തീരുമാനം എന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.   ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമാണെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ പറഞ്ഞു. അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഡിപ്പോസിറ്റ് ഇൻഷുറൻസ് ഏര്‍പ്പെടുത്തും. Union Budget 2020 announces lic Share sales

 ചെറുകിട ഇടത്തരം മേഖലകളുടെ വികസനത്തിന് കൂടുതൽ പദ്ധതികൾ നടപ്പാക്കും,  വായ്പാ നടപടികൾ ഉദാരമാക്കും. വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കാൻ സംവിധാനം വരും.  സാമ്പത്തിക ഉടമ്പടികൾക്കായി പുതിയ നിയമം കൊണ്ടുവരും കമ്പനി നിയമങ്ങൾ പരിഷ്ക്കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios