ജൂലൈ മുതൽ ആഭരണങ്ങളിൽ ബിഐഎസ് ലോഗോ, കാരറ്റ്, ആറ് അക്ക ആൽഫ ന്യൂമറിക്ക് നമ്പർ (തിരിച്ചറിയൽ കോഡ്) എന്നിവ മാത്രമേ മുദ്ര ചെയ്യുകയുള്ളു.

ദില്ലി: സ്വർണാഭരണങ്ങൾക്ക് യുണീക് ഐഡന്റിഫിക്കേഷൻ (ആറ് അക്ക ആൽഫാ ന്യൂമറിക്ക് നമ്പർ-തിരിച്ചറിയൽ കോഡ്) സംവിധാനം ഈ മാസം നടപ്പാക്കില്ല. ജൂലൈ ഒന്നാം തീയതിയിലേക്ക് ഈ നടപടി നീട്ടിവയ്ക്കുന്നതായി ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) അറിയിച്ചു. നേരത്തെ ജൂൺ 21 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ബിഐഎസ് വ്യക്തമാക്കിയിരുന്നത്.

ജൂലൈ മുതൽ ആഭരണങ്ങളിൽ ബിഐഎസ് ലോഗോ, കാരറ്റ്, ആറ് അക്ക ആൽഫ ന്യൂമറിക്ക് നമ്പർ (തിരിച്ചറിയൽ കോഡ്) എന്നിവ മാത്രമേ മുദ്ര ചെയ്യുകയുള്ളു. ആഭരണത്തിൽ പതിച്ച ആറ് അക്ക ഡിജിറ്റൽ നമ്പർ ബിഐഎസ് സൈറ്റിൽ സേർച്ച് ചെയ്താൽ ആഭരണത്തിന്റെ ഫോട്ടോ, തൂക്കം, വാങ്ങിയ ജ്വല്ലറി ഷോപ്പ്, നിർമ്മാതാവ്, ഹാൾമാർക്ക് ചെയ്ത സ്ഥാപനം തുടങ്ങി ആഭരണത്തിന്റെ എല്ലാ കാര്യങ്ങളും ഉപഭോക്താവിന് അറിയാൻ കഴിയും.

ഇത്രയും വലിയതോതിലുളള മാറ്റങ്ങൾ സ്വർണ വിപണിയിൽ നടപ്പാക്കുമ്പോൾ ഹാൾമാർക്കിംഗ് സെന്ററുകളോ ജ്വല്ലറികളോ ഇത് നടപ്പാക്കുന്നതിന് ഇതുവരെ സജ്ജമായിട്ടില്ലെന്ന പരാതിയാണ് സ്വർണ വ്യാപാരികൾക്കുളളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona