ദില്ലി: ഹ്രസ്വകാല മുന്നേറ്റം പ്രകടമാക്കാന്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലൂടെ സാധിക്കില്ലെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ പറഞ്ഞു. ബജറ്റിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന കാര്യം സംശയമാണെന്നും ക്രിസില്‍ വ്യക്തമാക്കി. വളര്‍ച്ചാ ലക്ഷ്യം ഗ്രാമീണ ഉപഭോഗം എന്നിവ സംബന്ധിച്ച് ചെറിയ കാലം കൊണ്ട് വലിയ പുരോഗതി ഉണ്ടാകുമോ എന്ന കാര്യത്തില്‍ റേറ്റിംഗ് ഏജന്‍സി സംശയം പ്രകടിപ്പിച്ചു.

ഇന്ത്യ സമ്പദ്‍വ്യവസ്ഥ ഈ ദശാബ്ദത്തിലെ ഏറ്റവും മോശം വളര്‍ച്ചാമുരടിപ്പിലൂടെയാണ് കടന്നുപോകുന്നതെന്നും റേറ്റിംഗ് ഏജന്‍സി പറയുന്നു. 

ജിഡിപി 2020 -21 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിച്ച 5.7-6.6 ശതമാനം എത്തിപ്പിടിക്കുകയാണെങ്കില്‍, അതിനെ 11 വര്‍ഷത്തെ ഏറ്റവും ചെറിയ വളര്‍ച്ചാ നിരക്കായ അഞ്ച് ശതമാനത്തില്‍ നിന്നുളള മുന്നേറ്റമായി കണക്കാക്കാം.