Asianet News MalayalamAsianet News Malayalam

ഫീച്ചർ ഫോണിലൂടെ പണം കൈ മാറാം; 'യുപിഐ 123 പേ' ഉപയോഗിക്കേണ്ട വിധം

സ്മാർട്ട് ഫോൺ വേണ്ട, ഫീച്ചർ ഫോണിലൂടെയും യുപിഐ വഴി പണം കൈമാറാം. എങ്ങനെ യുപിഐ ഐഡി നിർമ്മിക്കാം എന്നറിയാം
 

UPI123Pay how to transferring money using feature phone
Author
First Published Jan 28, 2023, 11:50 AM IST

സ്മാർട്ട് ഫോൺ ഉള്ളവർക്ക് മാത്രം യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സൗകര്യം ലഭിച്ചാൽ മതിയോ? ഇതിനൊരു പരിഹാരം എന്നോണം ഫീച്ചർ ഫോണുകൾക്കായി റിസർവ് ബാങ്ക് ഏതാനും മാസങ്ങൾക്കുമുമ്പ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പതിപ്പ് പുറത്തിറക്കി. യുപിഐ 123 പേ ഉപയോഗിച്ച്  ഫീച്ചർ ഫോണുള്ളവർക്ക് ഇടപാടുകൾ നടത്താം. ഇതിലൂടെ 40 കോടിയിലധികം ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് വെബിലേക്ക് ആക്‌സസ് ഇല്ലെങ്കിൽപ്പോലും ഓൺലൈൻ പേയ്‌മെന്റ് സംവിധാനംഉപയോഗിക്കാം. .

ലഭ്യമായ നാല് രീതികളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ഡിജിറ്റൽ ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. ഐവിആർ (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ്) സിസ്റ്റം ഉപയോഗിച്ച്, ഫീച്ചർ ഫോണിൽ ഒരു ആപ്പ് ഉപയോഗിച്ച്, മിസ്‌ഡ് കോൾ രീതി ഉപയോഗിച്ച്,  പേയ്‌മെന്റ് നടത്താൻ പ്രോക്‌സിമിറ്റി സൗണ്ട് ഉപയോഗിച്ച് ഇടപാടുകൾ നടത്താം. 

യുപിഐ 123 പേ എങ്ങനെ ഉപയോഗിക്കാം, എങ്ങനെ  ഒരു യുപിഐ ഐഡി നിർമ്മിക്കാം എന്നറിയാം 

  • നിങ്ങളുടെ ഫീച്ചർ ഫോണിൽ നിന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മൊബൈൽ നമ്പർ ഉപയോഗിച്ച് ഐവിആർ നമ്പർ (080 4516 3666, 080 4516 3581, അല്ലെങ്കിൽ 6366 200 200) ഡയൽ ചെയ്യുക.
  • ഐവിആർ കോളിൽ നിങ്ങൾ യുപിഐ ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്കിന്റെ പേര് സൂചിപ്പിക്കുക.
  • തിരഞ്ഞെടുത്ത ബാങ്കിന്റെ എല്ലാ അക്കൗണ്ടുകളും കാണിക്കും. ആവശ്യമുള്ള അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • തുടർന്ന് അവരുടെ യുപിഐ പിൻ നൽകാൻ ഉപയോക്താവിനോട് ആവശ്യപ്പെടും. കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ, നിങ്ങൾക്ക് നിങ്ങളുടെ യുപിഐ പിൻ സൃഷ്‌ടിക്കാം. നിങ്ങളുടെ ബാങ്ക് ഡെബിറ്റ് കാർഡിന്റെ അവസാന ആറ് നമ്പറുകളും ബാങ്കിൽ നിന്ന് ലഭിച്ച ഒടിപിയും നൽകുക. ശേഷം, നിങ്ങളുടെ അക്കൗണ്ടിനായി 4/6 അക്ക യുപിഐ പിൻ സൃഷ്‌ടിക്കാം.
  • നിർദ്ദിഷ്‌ട അക്കൗണ്ടിനായുള്ള നിങ്ങളുടെ യുപിഐ പിൻ ഇതിനകം നിർമ്മിച്ചിട്ടുണ്ടെങ്കിൽ, യുപിഐ പിൻ സ്ഥാപിക്കുന്നതിന്റെ മുമ്പത്തെ ഘട്ടം നിങ്ങൾക്ക് ഒഴിവാക്കാം.
  • കണക്റ്റുചെയ്‌തിരിക്കുന്ന ബാങ്ക് അക്കൗണ്ടിനെ അടിസ്ഥാനമാക്കിയാണ് ഒരു ഉപയോക്തൃ പ്രൊഫൈൽ നിർമ്മിച്ചിരിക്കുന്നത്.
  • മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ഉപഭോക്താക്കൾക്ക് അവരുടെ ഫീച്ചർ ഫോണുകളിലെ ഐവിആർ നമ്പർ  ഉപയോഗിച്ച് ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ 123 പേ സേവനം ഉപയോഗിക്കാൻ തുടങ്ങാം.

ഐവിആർ വഴി നിങ്ങളുടെ ഫീച്ചർ ഫോണിൽ യുപിഐ 123 പേ എങ്ങനെ ഉപയോഗിക്കാമെന്നത് ഇതാ

  • രജിസ്റ്റർ ചെയ്ത ഫീച്ചർ ഫോണിൽ നിന്ന്, ഐവിആർ നമ്പർ (080 4516 3666, 080 4516 3581, അല്ലെങ്കിൽ 6366 200 200) ഡയൽ ചെയ്‌ത് പണം കൈമാറ്റം ചെയ്യുന്ന തരത്തിലുള്ള പേയ്‌മെന്റ് ഇവിടെ തിരഞ്ഞെടുക്കുക.
  • നിങ്ങൾ പണം അയയ്ക്കാൻ ആഗ്രഹിക്കുന്ന ഗുണഭോക്താവിന്റെ സെൽ ഫോൺ നമ്പർ നൽകുക.
  • കൈമാറാൻ ആഗ്രഹിക്കുന്ന തുക നൽകുക.
  • പണം കൈമാറ്റം പൂർത്തിയാക്കാൻ നിങ്ങളുടെ യുപിഐ പിൻ നൽകുക. 
  • നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഇപ്പോൾ ഈ തുക ഡെബിറ്റ് ചെയ്യപ്പെടും
Follow Us:
Download App:
  • android
  • ios