Asianet News MalayalamAsianet News Malayalam

Vegetable Price Hike : പച്ചക്കറി വില നിയന്ത്രിക്കാനായി; പതിവ് വിലക്കയറ്റം ക്രിസ്മസിന് ഉണ്ടായില്ലെന്ന് മന്ത്രി

ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊർജിതമാക്കും. ഉത്തരേന്ത്യയിൽ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കും. വില കുറയുന്നത് വരെ ഹോർട്ടികോർപ്പ് ചന്തകൾ തുടരും.

vegetable prices in kerala agriculture minister says prices can be reduced from newyear
Author
Kozhikode, First Published Dec 27, 2021, 9:41 AM IST

കോഴിക്കോട്: പച്ചക്കറി വിലക്കയറ്റം (Vegetable Price Hike) പിടിച്ചുനിര്‍ത്താനായിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. പതിവ് വിലക്കയറ്റം ക്രിസ്മസിനുണ്ടിയില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തിക്കുന്നതിനുള്ള ഹോർട്ടികോർപ്പ് ഇടപെടൽ തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി സംഭരണം ഊർജിതമാക്കും. ഉത്തരേന്ത്യയിൽ നിന്നും പച്ചക്കറി നേരിട്ട് സംഭരിക്കും. വില കുറയുന്നത് വരെ ഹോർട്ടികോർപ്പ് ചന്തകൾ തുടരും. ആഭ്യന്തര പച്ചക്കറി സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

 29 മുതൽ തമിഴ്നാട്ടിൽ നിന്ന് കൂടുതൽ പച്ചക്കറി എത്തും. ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി എടുക്കാനാണ് തീരുമാനം. പച്ചക്കറി കൃഷി വ്യാപകമാക്കാൻ പ്രോത്സാഹനം നൽകുമെന്നും പുതുവർഷത്തിൽ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ റെയിൽ പദ്ധതിയുടെ കാര്യത്തിൽ ഇടത്ത് മുന്നണി നിലപാടിനോട് ഒപ്പമാണെന്നും മന്ത്രി പറഞ്ഞു. പാർട്ടികൾക്ക് അവരവരുടെ നിലപാടുകൾ ഉണ്ടാകും. സർക്കാരിൻ്റെ ഭാഗമായതിനാൽ മുന്നണിയുടെ നിലപാടിന് ഒപ്പമാണ് താന്‍. ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios