Asianet News MalayalamAsianet News Malayalam

വാറൻ ബഫറ്റിന്റെ മരണശേഷം 99 ശതമാനം സ്വത്തും ലഭിക്കുന്നത് ആർക്ക്; മക്കൾക്ക് അല്ലെന്ന് ശതകോടീശ്വരൻ

ഈ 93-ാം വയസിലും താൻ സുഖമായിരിക്കുന്നുവെന്നും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് അധിക സമയമാണെന്ന് അറിയാമെന്നും  വാറൻ ബഫറ്റ്

Warren Buffett To Donate 99 PERCENTAGE Wealth After Death
Author
First Published Nov 29, 2023, 1:41 PM IST

ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികനായ വാറൻ ബഫറ്റ് മരണ ശേഷം സ്വത്തുക്കൾ ദാനം ചെയ്യുന്നു. തന്റെ മള്‍ട്ടിനാഷണല്‍ കമ്പനിയായ ബെര്‍ക് ഷയര്‍ ഹാത്ത്വേയുടെ ശതകോടിക്കണക്കിനുള്ള ഓഹരികള്‍ കുടുംബവുമായി ബന്ധപ്പെട്ട നാല് ചാരിറ്റി ട്രസ്റ്റുകൾക്ക് നൽകുമെന്ന്  വാറൻ ബഫറ്റ് പ്രഖ്യാപിച്ചു. 

കമ്പനിയുടെ വെബ്‌സൈറ്റായ "ഒറാക്കിൾ ഓഫ് ഒമാഹ" വഴിയാണ് വാറൻ ബഫറ്റ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. റെഗുലേറ്ററി ഫയലിംഗ് പ്രകാരം 93 കാരനായ അദ്ദേഹം 1,600 ക്ലാസ് എ ഓഹരികൾ 2,400,000 ക്ലാസ് ബി ഓഹരികളാക്കി മാറ്റി. ആ ഓഹരികളിൽ, ഹോവാർഡ് ജി. ബഫറ്റ് ഫൗണ്ടേഷൻ, ഷെർവുഡ് ഫൗണ്ടേഷൻ, നോവോ ഫൗണ്ടേഷൻ എന്നിവയ്ക്ക് 300,000 ഓഹരികൾ ലഭിച്ചു, സൂസൻ തോംസൺ ബഫറ്റ് ഫൗണ്ടേഷന് 1,500,000 ഓഹരികൾ ലഭിച്ചു.

2006-ൽ നൽകിയ വാഗ്ദാനങ്ങൾ താൻ പാലിക്കുമെന്നും അതുപ്രകാരം തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും നവംബർ 21-ന്   ഷെയർഹോൾഡർമാർക്കുള്ള കത്തിൽ വാറൻ ബഫറ്റ് പറഞ്ഞു, ഈ 93-ാം വയസിലും താൻ സുഖമായിരിക്കുന്നുവെന്നും തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് അധിക സമയമാണെന്ന് അറിയാമെന്നും  വാറൻ ബഫറ്റ് പറഞ്ഞു,

തന്റെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ബഫറ്റ് കത്തിൽ വെളിപ്പെടുത്തി, തന്റെ മൂന്ന് മക്കളും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 380,000-ത്തിലധികം ജീവനക്കാരുമായി ബെർക്ക്‌ഷെയർ ഹാത്ത്‌വേ 780 ബില്യൺ ഡോളറിലധികം വിപണി മൂലധനമായി വളർന്നിട്ടുണ്ട്.  തന്റെ അഭാവത്തിൽ തെറ്റുകൾ സംഭവിക്കുമെങ്കിലും സ്ഥാപനം അഭിവൃദ്ധിപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു  
 

Latest Videos
Follow Us:
Download App:
  • android
  • ios