Asianet News MalayalamAsianet News Malayalam

കാപ്പി തറവില 90; വയനാട് ബ്രാന്‍റിന്‍റെ ഉല്‍പ്പാദനം അടുത്ത മാസം ആരംഭിക്കും, പ്രതീക്ഷയില്‍ കര്‍ഷകര്‍

വയനാട് കാപ്പി ബ്രാന്‍റിന്‍റെ ഉല്‍പ്പാദനം അടുത്ത മാസം ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനമുണ്ടായതോടെ വയനാട്ടിലെ കാപ്പി കര്‍ഷകര്‍ പ്രതീക്ഷയിലാണ്. നിലവില്‍ 60 രൂപയില്‍ താഴെ വിലയുള്ളപ്പോഴാണ് ബ്രാന്‍റ് കാപ്പി നിര്‍മ്മാണത്തിനുള്ള കുരുവിന്‍റെ തറവില 90 ആയി പ്രഖ്യാപിച്ചത്.

wayanad coffee farmers in hope kerala budget 2021
Author
Trivandrum, First Published Jan 15, 2021, 2:52 PM IST

വയനാട്: സംസ്ഥാന ബജറ്റില്‍ വയനാട് കാപ്പി ഉല്‍പ്പാദനത്തിനായി സംഭരിക്കുന്ന കാപ്പിയുടെ തറവില 90 രൂപയായി പ്രഖ്യാപിച്ചതോടെ പ്രതീക്ഷയിലാണ് വയനാട്ടിലെ കാപ്പി കർഷകർ. മുന്‍കാലങ്ങളിലേത് പോലെ കേവലം പ്രഖ്യാപനം മാത്രമാകാതെ  ഉല്‍പ്പാദനം വേഗത്തില്‍ തുടങ്ങി കര്‍ഷകര്‍ക്കെല്ലാം ന്യായവില ഉറപ്പാക്കാന്‍ സർക്കാർ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

വയനാട് കാപ്പി ബ്രാന്‍റിന്‍റെ ഉല്‍പ്പാദനം അടുത്ത മാസം ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനമുണ്ടായതോടെ വയനാട്ടിലെ കാപ്പി കര്‍ഷകര്‍ പ്രതീക്ഷയിലാണ്. നിലവില്‍ 60 രൂപയില്‍ താഴെ വിലയുള്ളപ്പോഴാണ് ബ്രാന്‍റ് കാപ്പി നിര്‍മ്മാണത്തിനുള്ള കുരുവിന്‍റെ തറവില 90 ആയി പ്രഖ്യാപിച്ചത്. ഏപ്രിലിന് മുമ്പ് കുടുബശ്രീ വഴി  ഉല്‍പ്പാദനത്തിനും വിതരണത്തിനുമായി 100 യൂണിറ്റുകള്‍ കൂടി തുടങ്ങുന്നതോടെ വയനാട്ടിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഗുണം ലഭിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

വയനാട് കാപ്പിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളിലെ ബജറ്റിലും പല പ്രഖ്യാപനങ്ങളുമുണ്ടായിരുന്നെങ്കിലും ഒന്നും ഇതുവരെ പൂര്‍ണ്ണമായും നടപ്പിലായിട്ടില്ല. ഈ വാഗ്ദാനങ്ങളും അത്തരത്തില്‍ വേഗത്തില്‍ നടപ്പിലാക്കി തുടങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios