Asianet News MalayalamAsianet News Malayalam

എസ്ബിഐയെ പോലെ വലിപ്പമുള്ള നാല് ബാങ്കുകൾ കൂടി വേണം: നിർമല സീതാരാമൻ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകൾ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 

We need four more banks like SBI Nirmala Sitharaman
Author
India, First Published Sep 26, 2021, 5:04 PM IST

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകൾ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ അതിവേഗം വളരുന്ന സാമ്പത്തിക ഘടനയുടെ ആവശ്യങ്ങൾ നിവർത്തിക്കാനും ഡിജിറ്റൈസേഷന്റെ വളർച്ച ഉൾക്കൊള്ളാനും
കഴിയേണ്ടതുണ്ടെന്ന് അവർ ഇതിന് കാരണമായി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ 74ാമത് വാർഷിക ജനറൽ ബോഡി യോഗത്തിൽ 
സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. കൊറോണയ്ക്ക് ശേഷം ലോകത്തെ ഡിജിറ്റൽവ്തകരിക്കപ്പെട്ട സംവിധാനങ്ങളെ വേഗത്തിൽ ഉൾക്കൊള്ളുന്നതിൽ മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യയിലെ ബാങ്കുകൾ മുന്നിട്ടുനിന്നുവെന്ന് അവർ പറഞ്ഞു.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പൂർണ മനസോടെ എല്ലാ ബാങ്കുകളും സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യൻ ബാങ്കുകൾക്ക് പുതിയ ടെക്നോളജികൾ ആവശ്യമായി വരും. അവർ ഭാവിയിൽ ഇന്ത്യയുടെ സവിശേഷതയായി മാറുമെന്നും അവർ പ്രതീക്ഷ പങ്കുവെച്ചു.

രാജ്യത്ത് ബാങ്കിങ് സെക്ടർ മികച്ച രീതിയിൽ പ്രവർത്തിക്കുമ്പോഴും പല ഗ്രാമ മേഖലകളിലും ബാങ്കിങ് സേവനങ്ങൾ ഇപ്പോഴും ലഭ്യമല്ലെന്ന കാര്യവും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ ഭൗതിക സാന്നിധ്യം
ഉറപ്പുവരുത്താൻ മാത്രമല്ല, ബ്രാഞ്ചുകളോ സേവനങ്ങൾ നേരിട്ടെത്തിക്കാനോ സാധിക്കാത്ത സ്ഥലങ്ങളിൽ ഡിജിറ്റൽ സൗകര്യം ഫലവത്തായി ഏർപ്പെടുത്തണമെന്ന നിർദ്ദേശവും മന്ത്രി മുന്നോട്ട് വെച്ചു.

Follow Us:
Download App:
  • android
  • ios