. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വായ്പ ലഭിക്കില്ല. അതിനാൽ വായ്പ എടുത്തവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

വായ്പ എടുത്ത ഉത്സാഹം അത് തിരിച്ചടയ്ക്കാൻ കാണിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകും. ബാധ്യത വന്നതു കഴിഞ്ഞാൽ തുടർന്ന് വീടുമൊരു വായ്പ കിട്ടുന്നതിലടക്കം പ്രശനം വരും. കാരണം തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകൾ ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യുകയും ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകുകയും ചെയ്യും. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വായ്പ ലഭിക്കില്ല. അതിനാൽ വായ്പ എടുത്തവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

വായ്പ തിരിച്ചടവ് മുടങ്ങിയാൽ എന്ത് സംഭവിക്കും? 

ഒരു വ്യക്തി വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരു വ്യക്തിയുടെ വായ്പാ യോഗ്യത വിലയിരുത്തുന്നതിന് പ്രാഥമികമായി ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ഒരു വ്യക്തി തന്റെ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, അത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും . ഇത് ഭാവിയിൽ വായ്പകൾ അനുവദിച്ച് കിട്ടുന്നതിന് തടസ്സങ്ങളുണ്ടാക്കും

ഇനി വായ്പ വാങ്ങിയ വ്യക്തി തിരിച്ചടവിൽ കാലതാമസം വരുത്തുകയാണെങ്കിൽ, പണയം വെച്ചിട്ടുള്ള അല്ലെങ്കിൽ ഈട് നൽകിയ വസ്തുവകകൾ വഴി പണം പിടിക്കാൻ നോക്കും. ഇനി നിങ്ങൾ ഒരു വ്യക്തിഗത വായ്പയിലാണ് വീഴ്ച വരുത്തുന്ന തെങ്കിൽ ങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും., ഇത് ഭാവിയിൽ ലോണുകളോ ക്രെഡിറ്റ് കാർഡുകൾ പോലെയുള്ളവ ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടാക്കും

പുതിയ വായ്പ ലഭിക്കാൻ എന്ത് ചെയ്യണം? 

കുടിശ്ശിക തീർക്കുക 

ടം കൊടുക്കുന്നയാളുമായി ചർച്ച നടത്തിയ ശേഷം നിങ്ങളുടെ കുടിശ്ശിക തീർക്കുക എന്നതാണ് ആദ്യപടി. വായ്പയിൽ വീഴ്ച വരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ നെഗറ്റീവായി കാണിക്കും. ഇത് ഒഴിവാക്കാൻ ശ്രമിക്കുക. 

ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക

തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും അത് മോശമായി ബാധിക്കും. എന്നാൽ വീണ്ടും നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തിയെടുക്കാവുന്നതാണ്. കൃത്യസമയത്ത് പേയ്‌മെന്റുകൾ നടത്തുക മാത്രമാണ് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള പ്രധാന പോംവഴി. ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളോ മറ്റ് തരത്തിലുള്ള ലോണുകളോ ആയാലും, സമയബന്ധിതമായി തിരിച്ചടവ് നടത്തുന്നുവെന്ന് ഉറപ്പാക്കുക.

 വീണ്ടും അപേക്ഷിക്കേണ്ടത് എപ്പോൾ 

വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ, നിശ്ചിത സമയം കഴിഞ്ഞതിനു ശേഷം മാത്രം പുതിയ ലോണിന് അപേക്ഷിക്കുക. ഇക്കാലയളവിൽ കുടിശ്ശിക അടച്ചുതീർക്കാനും, വായ്പകൾ സമയബന്ധിതമായി അടച്ചുതീർക്കാനും ശ്രമിക്കുക, ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക. ഇത്തരത്തിൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുമ്പോൾ, ധനകാര്യസ്ഥാപനങ്ങൾ ലോൺ അപേക്ഷ പരിഗണിച്ച് വായ്പയും അനുവദിക്കും