Asianet News MalayalamAsianet News Malayalam

പിപിഎഫ് പലിശ നിരക്ക് വർധിപ്പിക്കാതെ സർക്കാർ ; എന്താണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, അറിയേണ്ടതെല്ലാം

റിപ്പോ ഉയർന്നിട്ടും ചെറുകിട സമ്പാദ്യ പദ്ധതികളായ പിപിഎഫ്‌ പോലുള്ളവയുടെ നിക്ഷേപ പലിശ നിരക്കുകൾ സർക്കാർ ഇനിയും വർധിപ്പിച്ചിട്ടില്ല. 

what is Public Provident Fund and latest interest rate
Author
Trivandrum, First Published Jul 2, 2022, 11:20 AM IST

ബ്ലിക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund) പോലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റം വരുത്തിയില്ല.  പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്  7.1 ശതമാനം പലിശ നിരക്കാണ് 2022 സെപ്തംബർ 30-ന് അവസാനിക്കുന്ന പാദം വരെ ലഭിക്കുക. എന്താണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നറിയേണ്ടേ? 1968-ലെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആക്ട് അനുസരിച്ച് ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ദീർഘകാല നിക്ഷേപ പദ്ധതിയാണ് ഇത്. തികച്ചും നികുതി രഹിതമായതും ആകർഷകമായ പലിശ നിരക്കുകളും റിട്ടേണുകളും നൽകുന്നതായിരുന്നു പിപിഎഫുകൾ. പിപിഎഫിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനം ആദായ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. മാത്രമല്ല പിപിഎഫിൽ അഞ്ചാം വർഷത്തിന് ശേഷം വായ്പ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുറന്ന സാമ്പത്തിക വർഷത്തിന് ശേഷമുള്ള മൂന്നാം സാമ്പത്തിക വർഷത്തിൽ, നിക്ഷേപകൻ വായ്പയ്ക്ക് യോഗ്യനാണ്. പിപിഎഫിൽ നിന്നും വായ്പ എടുത്താൽ 36 മാസത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. 

പിപിഎഫ് അക്കൗണ്ടിന്റെ ബാലൻസ് പൂർണമായും വെൽത്ത് ടാക്‌സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹിന്ദു ജോയിന്റ് ഫാമിലിയിലുള്ളവർക്കോ നോൺ റസിഡന്റ് ഇന്ത്യക്കാർക്കോ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാൻ അർഹതയില്ല. പിപിഎഫ് അക്കൗണ്ടുകൾ എടുക്കുന്നവർക്ക് തവണകളായും ഒന്നിച്ചും നിക്ഷേപിക്കാം. തവണകളായി നിക്ഷേപിക്കുന്നവർക്ക് 12 പ്രതിമാസ തവണകളിൽ കുറഞ്ഞത് 100 രൂപ മുതലുള്ള സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാണ്. 

ഒരു പിപിഎഫ് ഉടമയ്ക്ക് ഒന്നോ അതിലധികമോ നോമിനി പേരുകൾ നാമനിർദ്ദേശം ചെയ്യാം. എന്നാൽ അക്കൗണ്ട് തുറക്കാൻ പ്രായപൂർത്തിയാകാത്ത ഒരാളുടെ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അയാൾക്ക് നോമിനേഷൻ സൗകര്യം ലഭിക്കുന്നതല്ല. ഒരാൾക്ക് ഒരു സമയം ഒരു പിപിഎഫ് അക്കൗണ്ട് തുറക്കാനേ അർഹതയുള്ളൂ.  

Follow Us:
Download App:
  • android
  • ios