Asianet News MalayalamAsianet News Malayalam

അനിൽ അംബാനിയോട് അച്ഛൻ ധീരുഭായി അംബാനി ചെയ്യരുതെന്ന് പറഞ്ഞ ഒരേയൊരു കാര്യം; ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

അനിൽ അംബാനിയുടെയും അച്ഛനായ ധിരുഭായി അംബാനിയും അമ്മയായ കോകിലാബെൻ അംബാനിയും ഒരേയൊരു കാര്യത്തിലാണ് മകനെ എതിർത്തിട്ടുള്ളത്. എന്താണെന്നല്ലേ.. 

When Dhirubhai and Kokilaben Ambani were against Anil Ambani marrying Tina Munim
Author
First Published Aug 28, 2024, 6:30 PM IST | Last Updated Aug 28, 2024, 6:30 PM IST

രു കാലത്ത് ലോകത്ത് ഏറ്റവും സമ്പന്നരായവരുടെ പട്ടികയിൽ ആറാം സ്ഥാനത്തായിരുന്നു അനിൽ അംബാനി. എന്നാൽ പിന്നീട് അനിൽ അംബാനിയുടെ തകർച്ചയുടെ ദിനങ്ങളായിരുന്നു. പാപ്പരത്തം വരെ എത്തി നിന്ന അനിൽ അംബാനി വീണ്ടും വ്യവസായത്തിൽ പച്ചപിടിക്കുമ്പോഴാണ് ഇപ്പോൾ മാർക്കെറ്റ് റെഗുലേറ്റർ ആയ സെബിയുടെ വിലക്ക് അനിൽ അംബാനി നേരിടുന്നത്. ഇതോടെ അനിൽ അംബാനി വീണ്ടും വാർത്തകളിൽ നിറയുകയാണ്. അതേസമയം, അനിൽ അംബാനിയുടെയും അച്ഛനായ ധിരുഭായി അംബാനിയും അമ്മയായ കോകിലാബെൻ അംബാനിയും ഒരേയൊരു കാര്യത്തിലാണ് മകനെ എതിർത്തിട്ടുള്ളത്. എന്താണെന്നല്ലേ.. 

മറ്റൊന്നിനുമല്ല,  ഇളയമകൻ അനിൽ അംബാനിയുടെ വിവാഹ കാര്യത്തിലാണ് ധിരുഭായ് അംബാനി മകനെ എതിർത്തിട്ടുള്ളത്. മുൻ ബോളിവുഡ് നടി ടീന മുനിമിനെ ആണ് അനിൽ അംബാനി വിവാഹം ചെയ്തിരിക്കുന്നത്. 1983-ൽ ഒരു കല്യാണവീട്ടിൽ വെച്ചാണ് ടീനയെ അനിൽ കണ്ടുമുട്ടിയത്. അവരുടെ വിശ്വാസ പ്രകാരം, പരമ്പരാഗത ഹിന്ദു വിവാഹത്തിൽ പൊതുവെ ധരിക്കാൻ പാടില്ലാത്ത കറുത്ത നിറത്തിലുള്ള സാരി അണിഞ്ഞാണ് ടീന എത്തിയത്. ഇത് അനിൽ ടീനയെ ശ്രദ്ധിക്കാൻ കാരണമായി. എന്നാൽ, ടീനയും അനിലും ഇവിടെവെച്ച് പരസ്പരം സംസാരിച്ചില്ല. കുറച്ച് മാസങ്ങൾക്ക് ശേഷം ഇരുവരും ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടു. അനിൽ ടീനയെ നേരിൽ കാണാൻ ക്ഷണിച്ചു. എന്നാൽ ടീന സിനിമയിൽ ആയതിനാൽ തന്നെ പലരും പല ആവശ്യങ്ങളുമായി സമീപിക്കുന്നതിനാൽ അവർ ഇതിനെ തെറ്റിദ്ധരിച്ചുകൊണ്ട്  ഡേറ്റ് ചെയ്യാനുള്ള അനിലിൻ്റെ ഓഫർ നിരസിച്ചു.

എന്നാൽ വിധി മറ്റൊന്നായിരുന്നു, ടീനയുടെ അനന്തരവൻ വഴി 1986 ൽ അവർ കണ്ടുമുട്ടി. അവർ താമസിയാതെ തന്നെ പ്രണയത്തിലായി. എന്നാൽ സിനിമാ മേഖലയിൽ നിന്നുള്ളവരെ കുറിച്ച് ചില തെറ്റിധാരണകൾ ഉള്ളതിനാൽ അനിലിൻ്റെ മാതാപിതാക്കൾ ഈ ബന്ധം എതിർത്തു. ഇതിനെ തുടർന്ന് അനിലും ടീനയും പിരിഞ്ഞു. വേർപിരിയലിനുശേഷം, ഇൻ്റീരിയർ ഡിസൈനിംഗ് കോഴ്‌സ് പഠിക്കാൻ ടീന യുഎസിലേക്ക് പോയി. ഈ കാലത്ത് അനിലും ടീനയും പരസ്പരം ഒരുതരത്തിലും ബന്ധപ്പെട്ടിരുന്നില്ല. ഒരിക്കൽ മാത്രമാണ് അനിൽ ടീനയെ വിളിച്ചത്. അതും ലോസ് ഏഞ്ചൽസിൽ ഭൂകമ്പം ഉണ്ടായതായി അറിഞ്ഞപ്പോൾ മാത്രം. ടീന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ അനിൽ അംബാനി നാല് വർഷത്തോളം മറ്റ് വിവാഹാലോചനകൾ നിരസിച്ചുകൊണ്ടിരുന്നു. 

ഒടുവിൽ, ടീനയെ വിവാഹം കഴിക്കാനുള്ള അനിലിൻ്റെ ആഗ്രഹത്തിന് ധിരുഭായി അംബാനി പച്ചക്കൊടി കാട്ടി. ടീന ഇന്ത്യയിൽ തിരിച്ചെത്തിയ അടുത്ത ദിവസം തന്നെ അനിലിനെ വീട്ടിൽ കണ്ടപ്പോൾ ടീന അമ്പരന്നിരുന്നു. വിവാഹാഭ്യർത്ഥന നടത്തിയ അനിൽ അംബാനി ടീനയുടെ കുടുംബവുമായി സംസാരിച്ചു, 1991 ഫെബ്രുവരി 2 ന് അനിലും ടീനയും വിവാഹിതരാകുകയും ചെയ്തു. 30 വർഷത്തിലേറെയായി ദാമ്പത്യ ജീവിതം നയിക്കുന്ന ഇരുവർക്കും ജയ് അൻമോളും ജയ് അൻഷുലും എന്നിങ്ങനെ രണ്ട് ആൺ മക്കളാണ്.

Latest Videos
Follow Us:
Download App:
  • android
  • ios