Asianet News MalayalamAsianet News Malayalam

ഹോം ലോൺ തലവേദനയാണോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹോം ലോൺ ഇഎംഐ അടയ്ക്കുന്നത് നിങ്ങൾക്ക് ഒരു തലവേദനയാണോ? അറിഞ്ഞിരിക്കാം എന്തുകൊണ്ടാണ് നിങ്ങൾ ഹോം ലോൺ ഒറ്റതവണയായി അവസാനിപ്പിക്കേണ്ടത് എന്നത്. 

Why should you foreclose the home loan
Author
First Published Dec 10, 2022, 2:17 PM IST

രു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പലരും ഹോം ലോണുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ പിന്നീട് ഭവന വായ്പകളുടെ തിരിച്ചടവ് തലവേദനയാകാറുണ്ട്.   സാധാരണ പ്രതിമാസ തവണകളായാണ് ഹോം ലോൺ തിരിച്ചടയ്ക്കാറുള്ളത്. 20 വർഷത്തേക്ക് പ്രതിമാസം തവണകളായി അടയ്‌ക്കേണ്ടത് ഭാരമാകുന്നു.  ഈ ചെലവ് കുടുംബ ബജറ്റിലെ പ്രധാന ചെലവുകളിലൊന്നായി മാറുന്നതിനാൽ തന്നെ ഭവനവായ്‌പ ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക തീരുമാനങ്ങളിലൊന്നാണ്. എന്നാൽ ഒറ്റത്തവണയായി കടമെടുത്ത മുഴുവൻ തുകയും അടച്ച് ഒരു ഹോം ലോൺ അവസാനിപ്പിക്കാം. പണലഭ്യത, നികുതി ആനുകൂല്യങ്ങൾ, മറ്റ് നിക്ഷേപ ഓപ്ഷനുകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ അവലോകനം ചെയ്ത ശേഷം മാത്രം ഈ നടപടി സ്വീകരിക്കുക. 

എന്തുകൊണ്ടാണ് നിങ്ങൾ ഹോം ലോൺ ഒറ്റതവണയായി അവസാനിപ്പിക്കേണ്ടത് ?

കടബാധ്യതകൾക്കുള്ള ചെലവ് കുറയ്ക്കൽ

ദീർഘകാലത്തേക്കുള്ള തിരിച്ചടവ് വരുന്നതിനാൽ ഭവന വായ്പയുടെ പ്രതിമാസ തവണ കുടുംബ ബഡ്ജറ്റിൽ ഭാരമായി മാറുന്നു. ഭവന വായ്പ പെട്ടന്ന് അവസാനിപ്പിക്കുന്നത് കൂടുതൽ വരുമാനം ലാഭിക്കാൻ കാരണമാകും.  പലിശ നിരക്കിലെ മാറ്റം കൂടുതൽ ഭാരം നൽകുന്നത് ഒഴിവാക്കാനും ഇത് സഹായകമാകും. പ്രത്യേകിച്ച് അടുത്തിടെയായി വർദ്ധിച്ചുവരുന്ന പലിശ നിരക്കിൽ നിന്നും രക്ഷ നേടാൻ സാധിക്കും. 

വസ്തുവിന്റെ ഉടമസ്ഥാവകാശം 

നിങ്ങളുടെ പ്രോപ്പർട്ടി വിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ,അതിനു മുകളിലുള്ള ബാധ്യതകൾ പെട്ടന്ന് അവസാനിപ്പിക്കുന്നതായിരിക്കും ഉചിതം. 

എപ്പോഴാണ് നിങ്ങളുടെ ഹോം ലോൺ ഒറ്റതവണയായി അവസാനിപ്പിക്കുന്നത് പരിഗണിക്കേണ്ടത്?

പ്രതിമാസ തിരിച്ചടവ് ബാധ്യതയാകുമ്പോൾ 

നിങ്ങളുടെ ഹോം ലോൺ ഇഎംഐ നിങ്ങളുടെ സമ്പാദ്യത്തെ ചോർത്തുന്ന അവസ്ഥ വരുമ്പോൾ ഒറ്റതവണയായി അടച്ച തീർക്കാൻ ശ്രമിക്കുക. 

ഒറ്റത്തവണ ഫണ്ട് ലഭിച്ചാൽ 

നിക്ഷേപങ്ങളിൽ നിന്നോ ഇൻഷുറൻസ് പോളിസി പോലുള്ള മുൻകാല പോളിസികളിൽ നിന്നോ പെട്ടന്ന് വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ, ഭവന വായ്പ അവസാനിപ്പിക്കാൻ ശ്രമിക്കുക. 

വസ്തുവകകൾ വിൽക്കാൻ ഉദ്ദേശിക്കുന്നു

നിങ്ങൾ പ്രോപ്പർട്ടി വിൽക്കുമ്പോൾ, അതിനു മുകളിലുള്ള വായ്പകൾ എല്ലാം അവസാനിപ്പിക്കുക. സാധ്യമെങ്കിൽ ഹോം ലോൺ ക്ലോസ് ചെയ്യുന്നതാണ് അഭികാമ്യം, അതായത് യഥാർത്ഥ രേഖകൾ തിരികെ ലഭിക്കുന്നതിന് വിൽപ്പനക്കാരന് അവസാന നിമിഷം ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടേണ്ട സാഹചര്യം വരില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios