Asianet News MalayalamAsianet News Malayalam

'ഇല വെച്ചു, ഊണില്ല': വിദ്യാർത്ഥികൾക്ക് നൽകിയ ഓഫർ ലെറ്റർ ഐടി കമ്പനികൾ മടക്കി വാങ്ങി, റിപ്പോർട്ട്

ഓഫർ ലെറ്റർ കിട്ടിയ ഇന്ത്യയിലെ ഉദ്യോഗാർഥികളെ പോലും നിരാശരാക്കി ഇരിക്കുകയാണ് കമ്പനികൾ.  ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ ഉദ്യോഗാർഥികൾക്ക് നൽകിയ ഓഫർ ലെറ്ററിലെ, ജോലിക്ക് ചേരേണ്ട തീയതി വൈകിപ്പിക്കുയാണ് കമ്പനികളുടെ ആദ്യ നടപടി.

Wipro Infosys TechM revoke offer letters given to freshers report
Author
First Published Oct 3, 2022, 9:48 PM IST

രാജ്യത്തെ ഐടി സേവന രംഗത്ത് ഒരു ജോലി കിട്ടാൻ ആശിച്ചു നടക്കുന്നവരാണ് യുവാക്കളിൽ വലിയൊരു ഭാഗവും. മെച്ചപ്പെട്ട വേതനം, നല്ല തൊഴിൽ അന്തരീക്ഷം, വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ തുടങ്ങി ഇതിന് കാരണങ്ങൾ പലതാണ്. ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കണ്ട മേഖലയും ഐടി ആയിരുന്നു.  എന്നാൽ മാറിയ സാഹചര്യത്തിൽ ഭീമൻ ഐടി കമ്പനികളിൽ നിന്ന് നിരാശപ്പെടുത്തുന്ന സമീപനമാണെന്നാണ് റിപ്പോർട്ടുകൾ.

ഓഫർ ലെറ്റർ കിട്ടിയ ഇന്ത്യയിലെ ഉദ്യോഗാർഥികളെ പോലും നിരാശരാക്കി ഇരിക്കുകയാണ് കമ്പനികൾ.  ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ ഉദ്യോഗാർഥികൾക്ക് നൽകിയ ഓഫർ ലെറ്ററിലെ, ജോലിക്ക് ചേരേണ്ട തീയതി വൈകിപ്പിക്കുയാണ് കമ്പനികളുടെ ആദ്യ നടപടി. പിന്നീട് ഈ ഓഫർ ലെറ്റർ തന്നെ തിരികെ വാങ്ങി ജോലി ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോർട്ട്. ബിസിനസ് ലൈൻ ആണ് കമ്പനികൾ പുതിയ അവസരങ്ങൾ മരവിപ്പിച്ചതായുള്ള വാർത്ത പ്രസിദ്ധീകരിച്ചത്.

ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ പുറത്തുവന്നു തുടങ്ങിയതോടെയാണ്, ഇന്ത്യയിലെ ഐടി കമ്പനികളിലും അത്ര സുഖകരമല്ലാത്ത സാഹചര്യങ്ങൾ ഉരുത്തിരിയുന്നത്. രാജ്യത്തെ പ്രധാന ഐടി കമ്പനിയായ ടിസിഎസ് നേരത്തെ ജീവനക്കാർക്കുള്ള വേരിയബിൾ പേ നൽകുന്നത് നീട്ടിവെച്ചിരുന്നു. 

Read more:  ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക്

ഇൻഫോസിസ് ഇത് 70 ശതമാനം വെട്ടി കുറച്ചപ്പോൾ വിപ്രോ ഇത് പൂർണമായും നൽകേണ്ടെന്ന് തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തിൽ മുമ്പത്തെ അപേക്ഷിച്ച് 10 ശതമാനം കുറവ് റിക്രൂട്ട്മെന്റ് മാത്രമാണ് ഐടി സെക്ടറിൽ നടന്നതെന്നാണ് റിക്രൂട്ടിങ് വെബ്സൈറ്റായ നൗക്രിയുടെ കണക്ക്. ഐടി മേഖലയിലെ അവസരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ശുഭ സൂചനയല്ല നൽകുന്നതെന്നാണ് പുതിയ വാർത്തകൾ നൽകുന്ന സൂചന.

Follow Us:
Download App:
  • android
  • ios