സേവന മേഖലയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സേവന മേഖലയ്ക്കായി പ്രത്യേക സ്റ്റാൻഡിംഗ് ഓർഡറുകൾ ആദ്യമായി തയ്യാറാക്കിയിട്ടുണ്ട്.
ദില്ലി: സേവന, ഉൽപാദന, ഖനന മേഖലകളിലെ തൊഴിലാളികളുടെ സേവന സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളായ മോഡൽ സ്റ്റാൻഡിംഗ് ഓർഡറുകളുടെ കരട് പുറത്തുവിട്ട് തൊഴിൽ മന്ത്രാലയം. മോഡൽ സ്റ്റാൻഡിംഗ് ഓർഡറുകളെ സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയിരിക്കുകയാണ്. അടുത്ത മുപ്പത് ദിവസത്തേക്ക് ഇത് സംബന്ധിച്ച് അഭിപ്രായങ്ങൾ തേടിയ ശേഷം അന്തിമ രൂപം നൽകും.
സേവന മേഖലയുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് സേവന മേഖലയ്ക്കായി പ്രത്യേക സ്റ്റാൻഡിംഗ് ഓർഡറുകൾ ആദ്യമായി തയ്യാറാക്കിയിട്ടുണ്ട്. തൊഴിലുടമ അവരുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു മന്ത്രാലയ ഉത്തരവ് സ്വീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യുമ്പോൾ, അത് സർട്ടിഫിക്കറ്റ് ലഭിച്ചതായി കണക്കാക്കുമെന്നും കരടിൽ വ്യക്തമാക്കുന്നു.
"തൊഴിലാളികൾക്ക് വിവരങ്ങൾ കൈമാറുന്നതിനായി വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെ മൂന്ന് സ്റ്റാൻഡിംഗ് ഓർഡറുകളും തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നു... സേവന മേഖലയ്ക്കായി ‘വർക്ക് ഫ്രം ഹോം (വീട്ടിൽ നിന്നുള്ള ജോലി)’ എന്ന ആശയവും ഔപചാരികമാക്കിയിട്ടുണ്ട്," മന്ത്രാലത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
തൊഴിലുടമ തീരുമാനിക്കുന്ന കാലഘട്ടത്തിലേക്ക് അല്ലെങ്കിൽ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം നടപ്പാക്കാമെന്ന് കരട് വ്യവസ്ഥ ചെയ്യുന്നു. നിയമ നടപ്പാകുന്നതോടെ വർക്ക് ഫ്രം ഹോം തൊഴിൽ സംവിധാനത്തിന് രാജ്യത്ത് ഔപചാരിക സ്വഭാവം കൈവരും.
ഐടി മേഖലയുടെ കാര്യത്തിൽ, ജീവനക്കാരനും തൊഴിലുടമയും തമ്മിലുള്ള കരാറിലൂടെ അല്ലെങ്കിൽ നിയമന വ്യവസ്ഥകൾ അനുസരിച്ച് പ്രവൃത്തി സമയം തീരുമാനിക്കുമെന്നും കരടിൽ പറയുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 3, 2021, 3:05 PM IST
Post your Comments