ശമ്പളം വർധിപ്പിച്ചതിൽ അസംതൃപ്തി. ഇന്ത്യയിൽ രാജി വെക്കാൻ ഒരുങ്ങുന്നത് 40 ശതമാനം ജീവനക്കാർ 

രാജ്യത്ത് വിവിധ സെക്ടറുകളിൽ വാർഷിക ശമ്പള പരിഷ്കരണം നടപ്പിലാക്കിയപ്പോൾ 40 ശതമാനത്തോളം ജീവനക്കാരും അസംതൃപ്തരെന്ന് റിപ്പോർട്ട്. പത്തിൽ നാല് പേരും നിലവിലെ കമ്പനിയിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനത്തിലേക്കാണ് നീങ്ങുന്നത്. സേവന മേഖലയിൽ 37 ശതമാനവും നിർമ്മാണ മേഖലയിൽ 31 ശതമാനവും ഐടി മേഖലയിൽ 21 ശതമാനം പേരും ഇപ്പോഴത്തെ കമ്പനി വിടാനുള്ള ആലോചനയിലാണെന്ന് മാനേജ്മെന്റ് കൺസൾട്ടിങ് സ്ഥാപനമായ നമൻ എച്ച്ആറിന്റെ റിപ്പോർട്ടിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൂടുതൽ പുരുഷന്മാരാണ് നിലവിലെ കമ്പനി വിടാൻ ഒരുങ്ങുന്നത്. പത്തിൽ ആറ് പുരുഷന്മാരും അസംതൃപ്തരാണ്. ഇവർ വരും മാസങ്ങളിൽ രാജിവെച്ചേക്കും. ദി ഗ്രേറ്റ് റെസിഗ്നേഷൻ സർവേ 2022 എന്ന റിപ്പോർട്ട് 500 ലേറെ സ്ഥാപനങ്ങളിൽ പഠം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. ലേബർ മാർക്കറ്റിലെ വികാരം മനസിലാക്കുകയായിരുന്നു സർവേയുടെ ലക്ഷ്യം.

വേതന വളർച്ചയിലെ മന്ദതയാണ് ഇതിനൊരു പ്രധാന കാരണം. മേലധികാരിയോടുള്ള തർക്കം മൂലം രാജിവെക്കാനൊരുങ്ങുന്നത് 15 ശതമാനം പേർ മാത്രമാണ്. 54.8 ശതമാനം പേരും ശമ്പളം വർധിക്കുന്നതിലെ വേഗക്കുറവാണ് കാരണമായി പറഞ്ഞത്. 41.4 ശതമാനം പേർ ജോലിയും - ജീവിതവും തമ്മിലെ ബാലൻസ് ഇല്ലായ്മ കാരണമായി ചൂണ്ടിക്കാട്ടി. കരിയറിലെ വളർച്ചയാണ് രാജിവെക്കാനുള്ള മറ്റൊരു കാരണം. സ്ഥാപനത്തിൽ അംഗീകാരം കിട്ടുന്നില്ലെന്നതാണ് രാജിക്കുള്ള മറ്റൊരു കാരണമായി സർവേ കണ്ടെത്തിയിരിക്കുന്നത്.