സമാനതകളില്ലാത്ത ഒരു വിവാഹ ആഘോഷം, ഒരാഴ്ച നീണ്ടു നിന്ന വിവാഹ ആഘോഷങ്ങൾക്കാണ് പാരീസ് സാക്ഷ്യം വഹിച്ചത്.

ന്ത്യയിൽ നിരവധി ആഡംബര കല്യാണങ്ങൾ നടക്കാറുണ്ട്. രാജ്യത്തെ റ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഒരേയൊരു മകൾ ഇഷ അംബാനിയുടെ വിവാഹം ആഡംബരം കൊണ്ട് പേരുകേട്ടതായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ വിവാഹ ലെഹങ്ക ആയിരുന്നു ഇഷ അണിഞ്ഞിരുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം ഇതല്ല. സമാനതകളില്ലാത്ത ഒരു വിവാഹ ആഘോഷം അടുത്തിടെ പാരീസിൽ അരങ്ങേറി. 491 കോടിയോളം രൂപ ചെലവ് വന്ന വിവാഹം, ആഡംബരത്തിന്റെ പുതിയ മാനങ്ങൾ നൽകി. ഏതാണ് ആ വിവാഹം എന്നല്ലേ.. 

ALSO READ: 15,000 രൂപയ്ക്ക് ലാപ്ടോപ്പ്; വില കുറച്ച് വിപണി പിടിക്കാൻ മുകേഷ് അംബാനി

 'നൂറ്റാണ്ടിന്റെ കല്യാണം' എന്ന വിശേഷണം നേടിയ വിവാഹം 26 കാരിയായ മഡലൈൻ ബ്രോക്ക്‌വേയുടെതായിരുന്നു. ഒരാഴ്ച നീണ്ടു നിന്ന വിവാഹ ആഘോഷങ്ങൾക്കാണ് പാരീസ് സാക്ഷ്യം വഹിച്ചത്. ജേക്കബ് ലാഗ്രോണുമായി ആയിരുന്നു മഡലൈൻ ബ്രോക്ക്‌വേയുടെ വിവാഹം. മഡലൈനും ജേക്കബും അതിഗംഭീരമായ വിവാഹ വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. അതിഥികളെയെല്ലാം സ്വകാര്യ വിമാനങ്ങളിലാണ് വേദിയിലേക്ക് എത്തിച്ചത്. 

View post on Instagram

വെർസൈൽസ് കൊട്ടാരമായിരുന്നു വിവാഹ വേദി. യുഎസിലെ പ്രശസ്ത ബാൻഡ് ആയ മറൂൺ 5 ന്റെ കിടിലൻ പ്രകടനം ചടങ്ങിനെ ഗംഭീരമാക്കി. പൂക്കളാൽ അലങ്കരിച്ച കൊട്ടാരം ഒരു ഡിസ്നി സിനിമ കാണുന്ന അനുഭവമാണ് നൽകിയത്. സോഷ്യൽ മീഡിയയിൽ വിവാഹത്തിന്റെയും വെടിയുടെയും വീഡിയോകൾ വൈറലാണ്. 

ബിൽ ഉസ്സേരി മോട്ടോഴ്സിന്റെ സിഇഒയും ചെയർമാനുമായ കാർ ഡീലർഷിപ്പ് വ്യവസായിയാണ് മഡലൈനിന്റെ പിതാവ് റോബർട്ട് "ബോബ്" ബ്രോക്ക്വേ. പ്രതീക്ഷകൾക്കും അതീതമായ ആഘോഷം എന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയ മഡലെയ്ൻ ബ്രോക്ക്‌വേയുടെ വിവാഹം ആഡംബരത്തിന്റെ അർത്ഥത്തെ പുനർനിർവചിച്ചിരിക്കുന്നു.

ALSO READ: എടിഎം പണി തന്നോ? അക്കൗണ്ടിൽ നിന്നും പോയ പണം കൈയിൽ എത്തിയില്ലെങ്കിൽ ചെയ്യേണ്ടത്