ആള്‍ദൈവത്തില്‍ നിന്നും അനുഗ്രഹം പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
ദില്ലി:ആള്‍ദൈവത്തില്‍ നിന്നും 'അനുഗ്രഹം' തേടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം. പൊലീസ് യൂണിഫോം ധരിച്ചുകൊണ്ട് ആള്‍ദൈവം നമിതാ ആചാര്യയില്‍ നിന്നും അനുഗ്രഹം തേടുന്ന ഉദ്യോഗസ്ഥന്‍റെ ഫോട്ടോ വൈറലായതോടെയാണ് ഇയാള്‍ വെട്ടിലായത്. പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ ആള്‍ദൈവത്തില്‍ നിന്നും അനുഗ്രഹം തേടിയത്. ദില്ലി ജാനാക്പുരിയിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് ഇയാള്‍. ചിത്രം വൈറലായതോടെ അന്വേഷണം മാത്രമല്ല ഉദ്യോഗസ്ഥന് ട്രാന്‍സ്ഫറും ലഭിച്ചു.
ദില്ലിയിലെ മറ്റൊരു പൊലീസ് സ്റ്റേഷനില്‍ ആള്‍ദൈവം രാധേ മായെ സല്‍ക്കരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വന്‍ വിവാദം ഉയര്‍ന്നിരുന്നു. സ്റ്റേഷന്‍ ഹെഡ് തന്‍റെ സീറ്റ് ആള്‍ദൈവത്തിന് നല്‍കുകയും ചുവന്ന പുടവ നല്‍കുകയും ചെയ്തിരുന്നു. ഇതുകൂടാതെ രാധേ മായുടെ കൂടെ നൃത്തം ചവിട്ടുകയും ചെയ്തു പൊലീസ് ഉദ്യോഗസ്ഥര്‍. ഇതേതുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കുകയും സസ്പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു.
