കൊല്‍ക്കത്തയിലെ വടക്കന്‍ മേഖലയിലുള്ള പച്ചക്കറിച്ചന്തയില്‍ വന്‍സ്‌ഫോടനം.സംഭവത്തെ തുടര്‍ന്ന് എട്ടു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വടക്കന്‍ മേഖലയിലുള്ള പച്ചക്കറിച്ചന്തയില്‍ വന്‍സ്‌ഫോടനം.സംഭവത്തെ തുടര്‍ന്ന് എട്ടു വയസ്സുകാരന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ഡംഡം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടയ്ക്ക് മുന്നില്‍ രാവിലെ ഒമ്പത് മണിക്കാണ് സ്‌ഫേടനം ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കടകളും നടപ്പാതകളും ഭാഗികമായി തകരുകയും ചെയ്തു.

സ്‌ഫോടന കാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.അതേ സമയം സ്‌ഫോടനം തന്നെ ലക്ഷ്യം വെച്ചായിരുന്നുവെന്നും ഇതിന് പിന്നില്‍ ബിജെപിയാണെന്ന ആരോപണവുമായി തൃണമുല്‍ കോണ്‍ഗ്രസ് നേതാവും സൗത്ത് ഡംഡം മുന്‍സിപ്പാലിറ്റി ചെയര്‍മാനുമായ പഞ്ചു ഗോപാല്‍ രംഗത്തെത്തി.