പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാളെ പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് മങ്കര ഞാറക്കോട് സ്വദേശി ഫൈസലിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 2015 ഫെബ്രുവരിയിലായിരുന്നു ഇയാൾ പെൺകുട്ടിയെ ഞാറക്കോടുള്ള വസതിയിൽ കൊണ്ട് പോയി പീഡിപ്പിച്ചത്.

തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കൂട്ടുകാർക്ക് നൽകുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിതോടെ പ്രതി മുങ്ങി. പീന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഇയാളെ പിടികൂടിയത്.