Asianet News MalayalamAsianet News Malayalam

എല്ലാര്‍ക്കും അടിസ്​ഥാന വരുമാനം പദ്ധതി രണ്ട്​ വർഷത്തിനകമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​

1 Or 2 States May Implement Universal Income In Two Years Says Arvind Subramanian
Author
First Published Jan 29, 2018, 7:31 PM IST

ദില്ലി: അടുത്ത രണ്ടുവർഷത്തിനകം ചുരുങ്ങിയത്​ രണ്ട്​ സംസ്​ഥാനങ്ങളിലെങ്കിലും സാർവത്രിക അടിസ്​ഥാന വരുമാന (യു.ബി.​ഐ) രീതി നടപ്പിലായേക്കുമെന്ന്​ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​ അരവിന്ദ്​ സുബ്രഹ്​മണ്യൻ. 2016-17 വർഷത്തെ സാമ്പത്തിക സർവെ യു.ബി.​ഐ എന്ന ആശയത്തെ മുന്നോട്ടുവെക്കുന്നുണ്ട്​.

പ്രായപൂർത്തിയായവർക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും ഏകീകൃത അടിസ്​ഥാന വരുമാനം ഉറപ്പാക്കുന്നതാണ്​ ഇൗ നിർദേശം. ഇത്​ രണ്ടുവർഷത്തിനകം രണ്ട്​ സംസ്​ഥാനങ്ങളിലെങ്കിലും നടപ്പാക്കുമെന്നതിൽ താൻ വാതിന്​ തയാറാണെന്നും സാമ്പത്തിക ഉപദേഷ്​ടാവ്​ പറഞ്ഞു. നിലവിലുള്ള ദാരിദ്ര്യ നിർമാർജന പദ്ധതിക്ക്​ പകരമായാണ്​ മുഴുവൻ പൗരൻമാർക്കും അടിസ്​ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ യു.ബി.ഐ നിർദേശം മുന്നോട്ടുവെക്കുന്നത്​.  
 

Follow Us:
Download App:
  • android
  • ios