ദില്ലി: ഒന്നരവയസുകാരിയെ മക്കളുടെ മുന്നില്‍ വച്ച് പീഡിപ്പിച്ച മുപ്പത്തിമൂന്നുകാരന്‍ പിടിയില്‍. രാജ്യതലസ്ഥാനത്താണ് ഒന്നര വയസുകാരിയെ അയല്‍വാസി സ്വന്തം കുട്ടികളുടെ മുന്നില്‍ വച്ച് പീഡിപ്പിച്ചത്. ബുധനാഴ്ച അയല്‍വാസിയുടെ വീട്ടില്‍ കളിക്കാന്‍ പോയ ഒന്നരവയസുകാരിയാണ് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ ഒരാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. 


രണ്ടര വയസുള്ള സ്വന്തം മകള്‍ക്കും നാലു വയസുള്ള മകനും മുന്നിലിട്ടാണ് ഒന്നര വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചത്. തിരികെ വീട്ടിലെത്തിയപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ കുട്ടിയുടെ അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയുടെ അമ്മ ഭര്‍ത്താവില്‍ നിന്ന് അകന്ന് നിര്‍മാണത്തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ജീവപരന്ത്യം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്.