മുഗല്‍സരായിലെ റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ ബിഎസ്എഫ് അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ലക്നൗ: പ്രത്യേക ട്രെയിനില് ജമ്മു കശ്മീരിലേക്ക് പോയ 10 ബിഎസ്എഫ് ജവാന്മാരെ കാണാതായതായി പരാതി. പശ്ചിമബംഗാളിലെ ബര്ധമാനും ജാര്ഖണ്ഡിലെ ധന്ബാദിനും ഇടയ്ക്കാണ് ജവാന്മാരെ കാണാതായതെന്ന് ബിഎസ്എഫ് കമാന്ഡര് അറിയിച്ചു. മുഗല്സരായിലെ റെയില്വെ പൊലീസ് സ്റ്റേഷനില് ബിഎസ്എഫ് അധികൃതര് പരാതി നല്കിയതിന്റെ അടിസ്ഥാനത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു.
അവധി അറിയിക്കാതെ ജോലിയില് നിന്ന് ജവാന്മാര് വിട്ടുനിന്നു എന്നാണ് പരാതിയില് ആരോപിക്കുന്നത്. 83 പേരാണ് കശ്മീരിലെ സാംബ സെക്ടറിലേക്ക് ട്രെയിനില് പോയിരുന്നത്. മുഗള്സരായ് സ്റ്റേഷനില് ട്രെയിന് നിര്ത്തിയപ്പോള് മുതിര്ന്ന ഉദ്യോഗസ്ഥര് ജവാന്മാരുടെ കണക്കെടുത്തു. അപ്പോഴാണ് 10 പേരുടെ കുറവുള്ളതായി കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതായി റെയില്വെ പൊലീസ് സബ് ഇന്സ്പെക്ടര് ജിതേന്ദ്ര കുമാര് അറിയിച്ചു.
