Asianet News MalayalamAsianet News Malayalam

വെങ്കിടാചലപതിക്ക് ഭക്തന്‍റെ കാണിക്ക 10 കോടി

  • അമേരിക്കയില്‍ താമസിക്കുന്ന ആന്ധ്രക്കാരായ രണ്ട് സംരംഭകർ ചേർന്ന് വെങ്കിടാചലപതിക്ക് 13.5 കോടി രൂപയാണ് കാണിക്കയർപ്പിച്ചത്.  
10 crore to the devotee of Venkitachalapathy
Author
First Published Jul 14, 2018, 10:23 PM IST

തിരുപ്പതി: കേരളത്തില്‍ ഇടത്-വലത് പാർട്ടികള്‍ രാമായണ പാരായണത്തിന് കോപ്പുകൂട്ടുമ്പോള്‍ അങ്ങ് തിരുപ്പതിയില്‍ ഭക്തന്മാർ കാണിക്കയർപ്പിച്ചത് 10 കോടി രൂപ.  അമേരിക്കയില്‍ താമസിക്കുന്ന ആന്ധ്രക്കാരായ രണ്ട് സംരംഭകർ ചേർന്ന് വെങ്കിടാചലപതിക്ക് 13.5 കോടി രൂപയാണ് കാണിക്കയർപ്പിച്ചത്.  

രവി എന്ന ഭക്തന്‍ ഓണ്‍ലൈനായി ഇ.ഹുണ്ടിയിലേക്ക് നല്‍കിയത് 10 കോടി രൂപ. ശ്രീനിവാസ് ഗുട്ടികോണ്ട 3.5 കോടിയുടെ ഡിഡിയാണ് ക്ഷേത്രത്തിലെത്തി കൈമാറിയത്.  എന്നാല്‍ ശ്രീനിവാസിന് തന്‍റെ കാണിക്ക് ഏങ്ങനെ ചിലവഴിക്കണമെന്ന നിർദ്ദേശം കൂടി ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ആശുപത്രി, അനാഥാലയം, ഭക്തർക്കുള്ള സൌജന്യ ഭക്ഷണം തുടങ്ങിയവയ്ക്കായി പണം ഉപയോഗിക്കണമെന്നതായിരുന്നു ശ്രീനിവാസിന്‍റെ ആവശ്യം. 

Follow Us:
Download App:
  • android
  • ios